25 C
Kochi
Sunday, September 19, 2021
Home Tags സ്ഫോടനം

Tag: സ്ഫോടനം

മരടില്‍ നാളെ മൂന്ന് സ്ഫോടനങ്ങള്‍

കൊച്ചി:   സുരക്ഷാപരിശോധനകൾ കഴിഞ്ഞ മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിന് തയ്യാറായി. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പൊളിച്ചു മാറ്റുന്ന ഫ്ലാറ്റുകളിൽ മൂന്ന് കെട്ടിടങ്ങളിലാണ് നാളെ നിയന്ത്രിത സ്ഫോടനം നടക്കുക. രാവിലെ 11നു കുണ്ടന്നൂർ എച്ച്2 ഒ ഹോളിഫെയ്ത്തിലും 05 മിനിറ്റിനു ശേഷം നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം...

മരട് ഫ്ലാറ്റ് പൊളിക്കല്‍; അവശിഷ്ടങ്ങൾ കായലിൽ വീഴുമെന്ന് ആശങ്ക

കൊച്ചി: മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഒട്ടേറെ ആശങ്കകള്‍ക്കു നടുവിലാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പില്‍ പരിസരവാസികള്‍ സ്ഫോടനത്തെ ഉറ്റുനോക്കുന്നത്. ഇതിനിടയിലാണ് അവശിഷ്ടങ്ങൾ കായലിൽ വീഴുമെന്ന ആശങ്ക കൂടി ഉടലെടുക്കുന്നത്. എന്നാല്‍ നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ അവശിഷ്ടങ്ങൾ 45 ഡിഗ്രി...

മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വിദഗ്ദ്ധരെത്തി; പൊളിക്കാനുള്ള ക്രമം അവ്യക്തം

കൊച്ചി:   മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വിദഗ്ദ്ധരെത്തി. ഹോളി ഫെയ്ത്ത് ഫ്ലാറ്റില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത് ആരംഭിച്ചു. രാവിലെ തന്നെ വിദഗ്ദ്ധരും അധികൃതരും മരടിലെ എച്ച്ടുഒ ഫ്ലാറ്റിന് മുന്നിലെത്തിയിരുന്നു. ഈ ഫ്ലാറ്റിലെ അഞ്ച് നിലകളിലായാണ് സ്ഫോടനം നടത്തുക.ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് തൂണുകളില്‍ മരുന്ന് നിറച്ച ശേഷമായിരിക്കും എല്ലാ നിലകളിലെയും തൂണുകളിലേക്ക്...

പഞ്ചാബിൽ അനധികൃതമായി സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് സ്ഫോടനം

ജലന്ധർ: പഞ്ചാബിലെ ജലന്ധറില്‍ പടക്കക്കെട്ടുകൾക്ക് തീ പിടിച്ച് സ്ഫോടനം ഉണ്ടായി. എന്നാല്‍ ഞായറാഴ്ച നടന്ന സ്‌ഫോടനത്തിൽ വന്‍ ദുരന്തം ആണ് ഒഴിവായത്. ജനവാസ മേഖലയില്‍  ഒഴിഞ്ഞ സ്ഥലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കക്കെട്ടുകളാണ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ആളപായമൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 15 വീടുകൾക്കാണ് കേടുപാടുകള്‍...

അഫ്ഗാനിസ്ഥാൻ: പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 62 മരണം

കാബൂൾ:   അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഒരു പള്ളിക്കുള്ളിൽ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നംഗർഹാർ ഗവർണറുടെ വക്താവ് അത്വള്ള ഖോഗ്യാനിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.നംഗർഹാറിലെ ഹസ്‌ക മെയ്‌ന ജില്ലയിലെ ജാവ ദാര പ്രദേശത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ടോളോ ന്യൂസ്...

മഹാരാഷ്ട്ര: രാസവസ്തുനിർമാണശാലയിൽ വൻ സ്ഫോടനം; എട്ടു മരണം

മുംബൈ: മഹാരാഷ്ട്രയിൽ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതുവരെ എട്ടു മൃതദേഹങ്ങൾ കണ്ടെത്തി. സംസ്ഥാനത്തെ ധൂലെ ജില്ലയിലെ ഫാക്ടറിയിൽ, ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാവിലെ 9.45 ഓടെ സ്‌ഫോടനം നടന്നതായി ന്യൂസ് ഏജൻസിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിൽ...

കാബൂൾ സർവകലാശാലയ്ക്കടുത്ത് സ്ഫോടനം; ആറു പേർ മരിച്ചു

കാബൂൾ:  കാബൂൾ സർവകലാശാല ക്യാമ്പസ്സിന്റെ ഗേറ്റിനടുത്തുണ്ടായ ഒരു സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 27 വിദ്യാർത്ഥികൾക്കെങ്കിലും പരിക്കുണ്ട്. പരീക്ഷ എഴുതാനായി കാത്തുനിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ.ഇന്നു രാവിലെ ആയിരുന്നു സ്‌ഫോടനം. ചാവേറുകളാണോ, അവിടെ സ്ഥാപിച്ച ബോംബ് ആണോ പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല. വാഹനങ്ങള്‍ക്കും തകരാറുണ്ട്. ഇതുവരെ സംഘടനകള്‍ ഒന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട്...

പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം

റാവല്‍പിണ്ടി:  പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. പത്തിലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. സ്‌ഫോടനം ഉണ്ടായത് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന് സമീപമാണ്. ജയ്ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ മൗലാനാ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്ഫോടനം നടന്നത്.വലിയ തോതില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നുണ്ട്. ഗുരുതരമായി...

ലാഹോർ സ്ഫോടനത്തിനുപിന്നില്‍ 15 വയസുകാരനാണെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഷഹബാസ് ഗില്‍

ലാഹോർ: ലാഹോറിലെ സൂഫി ആരാധനലയമായ ദാദാ ദര്‍ബാറിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ 15 വയസുകാരനാണെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഷഹബാസ് ഗില്‍. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും കുട്ടിയുടെ ചിത്രവും പാക് മാധ്യമമായ ജിയോ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്.ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൂഫി ആരാധനാലയങ്ങളില്‍ ഒന്നിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടനം ഉണ്ടായത്....

പാക്കിസ്ഥാൻ: ലാഹോറിലെ സൂഫി മന്ദിരത്തിനു സമീപം സ്ഫോടനം: ഒമ്പതുപേർ മരിച്ചു

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ സൂഫി മന്ദിരത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധാനലായത്തിനു സമീപമാണ് ആക്രമണമുണ്ടായത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി മന്ദിരങ്ങളിലൊന്നാണിത്.സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്ത്രീ സന്ദര്‍ശകര്‍...