25 C
Kochi
Tuesday, September 21, 2021
Home Tags ലോകാരോഗ്യ സംഘടന

Tag: ലോകാരോഗ്യ സംഘടന

കൊറോണവൈറസ് വാക്സിൻ: ആരോഗ്യമുള്ളവർ കാത്തിരിക്കാൻ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   കൊറോണവൈറസ്സിന്റെ പ്രതിരോധ കുത്തിവയ്പ് ലഭിക്കാൻ ഒരു വർഷത്തിലധികം കാത്തിരിക്കാൻ ആരോഗ്യമുള്ളവരും ചെറുപ്പക്കാരുമായ ആളുകൾ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ പറയുന്നു.അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ഒരു വാക്സിൻ ലഭിക്കുമെന്ന തെറ്റിദ്ധാരണയിലാണ് പലരും. തുടർന്ന് കാര്യങ്ങൾ സാധാരണ നിലയിലാകുമെന്നും കരുതുന്നുവെന്ന് സൗമ്യ സ്വാമിനാഥൻ യൂട്യൂബിൽ സംപ്രേഷണം ചെയ്ത ചോദ്യോത്തര...

രാജ്യത്ത് ഡെക്‌സമെതസോണ്‍ കൊവിഡിനെതിരായ മരുന്നായി ഉപയോഗിക്കാൻ അനുമതി 

ന്യൂഡല്‍ഹി:   കൊവിഡ് രോഗികളെ ചികിത്സിക്കാനായി വിലയും വീര്യവും കുറഞ്ഞ ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി. ഡെക്‌സമെതസോണ്‍ മരുന്ന് ഉത്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കാനായി ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയത്തിന്റെ കൊവിഡ് 19 പ്രോട്ടോക്കോളിന്റെ പുതുക്കിയ പതിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ കിട്ടാത്ത അവസ്ഥയുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ:   ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടമോടേണ്ട അവസ്ഥ ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഗോള വ്യാപകമായി എൺപത്തി എണ്ണായിരം വലിയ ഓക്‌സിജന്‍ സിലിണ്ടറിന്റെ ആവശ്യമാണ് പ്രതിദിനം ഇപ്പോഴുള്ളതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് പറഞ്ഞു. രോഗ...

ഹൈ‍ഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി നിരോധനം പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:   ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചതായി കേന്ദ്രമന്ത്രി ഡിവി സദാനന്ദഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് ചികിത്സയ്ക്ക്  ഹൈഡ്രോക്സിക്ലോറോക്വീന്‍ ഉപയോഗപ്രദമാണെന്ന വാദത്തെ തുടർന്നാണ്  മരുന്നുകള്‍ കൂടുതലായി മറ്റ് രാജ്യങ്ങളിലേക്ക് ആവശ്യപ്രകാരം കയറ്റുമതി ചെയ്യാൻ ആരംഭിച്ചത്. എന്നാൽ ഈ മരുന്നുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍‌ തുടരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കൊവിഡിന് മുന്നിൽ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   130 കോടിയോളം ജനങ്ങള്‍ പല സാമൂഹിക ചുറ്റുപാടില്‍ കഴിയുന്നതിനാല്‍ കൊവിഡിന് മുന്നിൽ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്നും ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന അടിയന്തര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. രാജ്യത്ത് ഘട്ടംഘട്ടമായി ലോക്ക്ഡൗൺ പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷം ഇന്ത്യയിൽ രോഗികളുടെ എണ്ണം ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ജനസാന്ദ്രത...

കൊവിഡിനൊപ്പം കോംഗോയിൽ വീണ്ടും എബോള വൈറസ് ബാധ

കിൻസാസ:   മധ്യ ആഫ്രിക്കയിലെ കോംഗോ രാജ്യത്ത് ഭീതിപടർത്തിക്കൊണ്ട് വീണ്ടും എബോള വൈറസ് ബാധ എത്തിയിരിക്കുകയാണ്. അഞ്ചാംപനിയും  കൊറോണവൈറസും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് എബോളയുടെ തിരിച്ചുവരവ്.ഇതിനോടകം നാല് മരണങ്ങൾ ഉൾപ്പെടെ ആറ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കോംഗോ ആരോഗ്യ അധികൃതർ അറിയിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം...

കൊവി‍ഡിനെതിരായ ആന്റിബയോട്ടിക് ഉപയോഗം പ്രതിരോധ ശേഷി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   കൊവി‍ഡിനെതിരെ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരെയുള്ള പ്രതിരോധ ശേഷി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇത് മരണനിരക്ക് ഉയര്‍ത്തുന്നതിനിടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാക്ടീരിയ അണുബാധ ഇപ്പോൾ കൂടിവരികയാണെന്നും ബാക്ടീരിയ അണുബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമാവുന്നില്ലെന്നും കൂട്ടിച്ചേർത്തു.കൊവിഡ് രോഗികളില്‍ ഒരു ചെറിയ വിഭാഗത്തിനു...

ആഗോള തലത്തില്‍ 24 മണിക്കൂറിനിടെ  4,853 കൊവിഡ് മരണങ്ങള്‍

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അമ്പത്തി ഒന്ന് ലക്ഷത്തി എൺപത്തി ഒമ്പതിനായിരമായി. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസത്തെ ഏറ്റവുംകൂടിയ രോഗബാധയാണിത്. 4,853 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണപ്പെട്ടവരുടെ ആകെ എണ്ണം 3,34,000. 28,044...

മുപ്പത് ദിവസത്തിനുള്ളില്‍ സമൂലമായ മാറ്റം വേണം; ലോകാരോഗ്യ സംഘടനയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടയുടെ മേധാവിക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത 30 ദിവസത്തിനുള്ളിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നില്ലെങ്കിൽ സംഘടനയ്ക്ക് യുഎസ് നല്‍കുന്ന ധനസഹായം ശാശ്വതമായി പിൻവലിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി."കൊവിഡ്19 സംബന്ധിച്ച് നിങ്ങള്‍ ആവര്‍ത്തിച്ച തെറ്റിദ്ധാരണകള്‍ ചെറുതൊന്നുമല്ല. ചൈനയില്‍ നിന്നും സ്വതന്ത്രമാവുക എന്നതാണ് സംഘടനയ്ക്ക് മുന്നോട്ട് പോകാനുള്ള ഏക...

ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ; നിര്‍ണായകമായി വാര്‍ഷിക യോഗം

ജനീവ:   ലോകാരോഗ്യ സംഘടനയുടെ 73ാമത് വാര്‍ഷിക കൂടിക്കാഴ്ച വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായി നടക്കും. ഒപ്പം മാര്‍ച്ച് 22 ന് ലോകാരോഗ്യ സംഘടനയിലെ 35 എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗ മീറ്റിംഗ് മെയ് 22 ന് നടക്കും. ഈ കൂടിക്കാഴ്ചയില്‍ വെച്ച് ഇന്ത്യ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും....