27 C
Kochi
Friday, September 24, 2021
Home Tags യു എ ഇ

Tag: യു എ ഇ

സ്വപ്‌നയും സന്ദീപും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി:   സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. സ്വർണക്കടത്തിനായി പ്രതികൾ ഉപയോഗിച്ചത് യു എ ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഫൈസൽ ഫരീദാണ് വ്യാജ രേഖകൾ ചമച്ചതെന്നും ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എൻ ഐ എ കോടതിയിൽ വ്യക്തമാക്കി.

വന്ദേഭാരത് രണ്ടാം ഘട്ടം; കേരളത്തിലേക്ക് 31 വിമാനങ്ങള്‍ 

ന്യൂഡല്‍ഹി:   വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ തുടരും. രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം തയ്യാറാക്കി. 106 വിമാനങ്ങളാണ് ദൗത്യത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് 31 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വ്വീസ്...

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു 

യുഎഇ:   യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം കടന്നു. യുഎഇയിലെ ഷാര്‍ജയിലാണ് കൊവിഡ് ബാധിച്ച് മലയാളി മരിച്ചത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുമ്പാംഗം ഷാജി സക്കറിയയ്ക്കാണ് കൊവിഡില്‍ ജീവന്‍...

യു എ ഇയിലെ സ്കൂളുകൾക്ക് ഒരു മാസത്തെ മഞ്ഞുകാല അവധി പ്രഖ്യാപിച്ചു

ദുബായ്:  യുഎഇയിലെ സ്കൂളുകൾക്ക് ഒരു മാസത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒമ്പതുവരെയാണ് സ്കൂളുകൾക്ക് അവധിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതിനാൽ ഡിസംബര്‍ 12 നായിരിക്കും ഈ വര്‍ഷത്തെ അവസാന പ്രവൃത്തി ദിനം.ജനുവരി 10, 11 തീയതികള്‍ വാരാന്ത്യ അവധിയായതിനാല്‍ 12നാണു സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക....

ബഹിരാകാശത്തേക്ക് ദേശത്തെ ആദ്യ സഞ്ചാരിയെ അയച്ച് യുഎഇ

അബുദാബി: തങ്ങളുടെ ആദ്യ സഞ്ചാരിയെ ബഹിരാകാശത്തേക്കയയ്ക്കുന്ന സ്വപ്നം സാക്ഷാത്കരിച്ച് യുഎഇ. ഇതിനായി സെപ്‌തംബർ 25 ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെട്ടു. ബഹിരാകാശത്ത് യുഎഇയുടെ സാന്നിധ്യമറിയിക്കാൻ സഞ്ചരിക്കുന്ന ഇമറാത്തി പര്യവേക്ഷകൻ മൻസൂരിക്കൊപ്പം,...

ഇന്ത്യൻ റൂപേയ് കാർഡ് ഇനി യു എ ഇ യിലും ഉപയോഗിക്കാം; നടപടികളുടെ വേഗത കൂട്ടി

ഷാർജ : ഇന്ത്യൻ റൂപേയ് കാര്‍ഡ് തങ്ങളുടെ രാജ്യത്തും ഉപയോഗിക്കാനുള്ള അനുമതി നൽകി യു എ ഇ ഭരണകൂടം. പ്രഖ്യാപനത്തെ തുടർന്ന്, പദ്ധതി പ്രായോഗിക മാക്കാനുള്ള നടപടികൾ ഊർജിതമാക്കി. കാർഡ് മുഖേന ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് നാഷണൽ പെയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു....

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കൂളുമായി ഷാർജ

ഷാര്‍ജ:ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. 60 വിദ്യാര്‍ത്ഥികളുമായി പുതിയ സ്കൂളിനു നാളെയാണ് പ്രേവേശനോത്സവം. 'പുഞ്ചിരി' എന്നർഥം വരുന്ന അൽ ഇബ്തിസാമ എന്നാണ് സ്കൂളിനു പേരിട്ടിരിക്കുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിൽ പ്രവർത്തിക്കുന്ന അൽ ഇബ്തിസാമയിൽ ഭിന്നശേഷിക്കാരായ ആറു മുതൽ‌ 15 വയസു...

സ്വദേശി വത്ക്കരണം ശക്തമാക്കാനൊരുങ്ങി ദുബായ്; വരുന്ന മന്ത്രിസഭയിൽ ഇത് മുഖ്യഅജണ്ട

ദുബായ്: പൊതു, സ്വകാര്യമേഖലകളില്‍ സ്വദേശിവത്ക്കരണം ശക്തമാക്കാനുള്ള പുതിയ അജണ്ടയുമായി ദുബായ് ഭരണകൂടം. ഹിജ്റ പുതുവര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നവകാല സന്ദേശത്തിൽ ഇമറാത്തികള്‍ക്ക് തൊഴില്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ പ്രഥമ പരിഗണനയില്‍പ്പെടുന്ന കാര്യമാണെന്ന് ദുബായ് ഭരണാധികാരി അറിയിച്ചിരുന്നു. യു.എ.ഇ. വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം...

യു.എ.ഇ.യിൽ സ്കൂൾ ബസ്‌ കത്തിയെരിഞ്ഞു ; ഡ്രൈവർ കുട്ടികളെ രക്ഷിച്ചത് അതിസാഹസികമായി

ദുബായ്:യു.എ.ഇ.യിൽ കുട്ടികളുമായി സ്കൂളിലേക്ക് പോകും വഴിയേ ബസ് പൂർണമായും കത്തി നശിച്ചു. ഷാര്‍ജയിലെ കല്‍ബയിൽ ചൊവ്വാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. അപകട സമയത്ത് ഡ്രൈവറുടെ ബുദ്ധിപരമായ ഇടപെടൽ തുണയായതിനാൽ കുട്ടികളെല്ലാവരും പരുക്കുകൾ കൂടാതെ രക്ഷപെട്ടു.രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ബസിലായിരുന്നു തീപിടുത്തമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ് എഞ്ചിനില്‍...

യു.എ.ഇ.യിൽ കനത്ത മഞ്ഞുമൂടൽ; പൊതുജനത്തിന് ജാഗ്രത നിർദേശം നൽകി കാലാവസ്ഥ വകുപ്പ്

അബുദാബി: മഞ്ഞുമൂടിയ പുതിയ കാലാവസ്ഥ വ്യതിയാനത്തിൽ ആശങ്കാകുലരായി, യു.എ.ഇ. സർക്കാരും പൊതു ജനങ്ങളും. മഞ്ഞുവീഴ്ച മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങള്‍ക്ക് യു.എ.ഇ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവിൽ, മഞ്ഞുവീഴ്ച കൂടുതൽ, ഗതാഗത കുരുക്കുകൾ ഉണ്ടാക്കി വരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്തു, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കാണ് കനത്ത...