27.3 C
Kochi
Thursday, July 18, 2019
Home Tags ദുബായ്

Tag: ദുബായ്

സൗരോർജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി ദുബായ് വിമാനത്താവളം

ദുബായ്:ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് വിമാനത്താവളത്തിൽ ഇനി സൗരോര്‍ജ പ്രകാശം. ഇതിനായി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ 15,000 സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. പരിസ്ഥിതി സൗഹൃദ മുന്നേറ്റത്തിനുപരി ഈ പദ്ധതികൊണ്ട് പ്രതിവർഷം 33 ലക്ഷം ദിർഹമാണ് ലാഭിക്കാൻ പോകുന്നത്.ദുബായ് എയര്‍പോര്‍ട്‌സും ദീവക്ക് കീഴിലുള്ള ഇത്തിഹാദ് എനര്‍ജി സര്‍വീസസ്...

ഹജ്ജ് യാത്രികര്‍ക്കായി ബോധവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് ആരോഗ്യ മന്ത്രാലയം

ദുബായ്:  ഹജ്ജ് യാത്രികര്‍ക്കായുള്ള ബോധവത്കരണ പദ്ധതിക്ക്, ദുബായ് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചായിരിക്കും വിശദീകരിക്കുക. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വകുപ്പ് ഡയറക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സിങ് ജീവനക്കാര്‍ എന്നിവരെയെല്ലാം പങ്കാളികളാക്കിക്കൊണ്ടാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പകര്‍ച്ചവ്യാധികളും...

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി

ദുബായ്:ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. വിമാനത്താവളത്തിലെ ഒരു റണ്‍വേ 45 ദിവസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസം ഇതിനെ തുടര്‍ന്ന് അവശേഷിച്ച ഒരു റണ്‍വേ ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനം. തുടര്‍ന്ന് റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി.ഏപ്രില്‍ 16...

ദുബായിയിൽ നോമ്പുതുറ സമയം അറിയിക്കുന്നത് വെടിപൊട്ടിച്ച്; പുതിയകാലത്തും പാരമ്പര്യം മുറുകെപ്പിടിച്ച്‌ സ്വപ്‌നനഗരി

ദുബായ്: നോമ്പുതുറ സമയം അറിയിക്കാന്‍ വെടിപൊട്ടിക്കുന്ന പാരമ്പര്യം കൈവിടാതെ ദുബായ്. പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോഴും പീരങ്കിയില്‍ വെടിപൊട്ടിച്ച്‌ നോമ്പുതുറ സമയം അറിയിക്കുന്നത്. ദുബായിയിലെ അഞ്ചു സ്ഥലങ്ങളിലാണ് ഇങ്ങനെ നോമ്പുതുറ സമയം അറിയിക്കുന്നത്. ബുര്‍ജ് ഖലീഫ, അല്‍ മന്‍ഖുൽ, അല്‍ ബറഹ എന്നിവിടങ്ങളിലെ ഈദ് ഗാഹ് ഗ്രൗണ്ടുകള്‍, മദീനത്ത് ജുമൈറ,...

പർവേസ് മുഷറഫ് പാക്കിസ്ഥാനിൽ തിരിച്ചെത്തിയേക്കും

ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം നേരിടുന്ന, പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് മെയ് 1 നു ദുബായിയിൽ നിന്നും, പാക്കിസ്ഥാനിലേക്കു തിരിച്ചെത്തിയേക്കും. അദ്ദേഹത്തിന്റെ അഭിഭാഷകനായ സുലൈമാൻ സഫ്‌ദാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെയ് 2 നു പ്രത്യേക കോടതിക്കുമുന്നിൽ, മുഷറഫ് ഹാജരാവുമെന്നും അദ്ദേഹം പറഞ്ഞു.2016 ൽ ചികിത്സയ്ക്കായാണ് മുഷറഫ് ദുബായിയിലേക്കു പോയത്....

സ്വകാര്യ സ്കൂളുകളിലെ അടിക്കടിയുള്ള ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയത്തിന്റെ നിയന്ത്രണം

  ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിൽ അടിക്കടി ഏർപ്പെടുത്തിയിരുന്ന ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് ഫീസ് പരമാവധി 4.14%വും അല്ലാത്ത സ്കൂളുകൾക്ക് ഫീസ് വർധന 3.1% വരെയാകാമെന്നും മന്ത്രാലയം നിജപ്പെടുത്തി. അടുത്ത അധ്യയന വർഷം മുതലാണ് നിയമം നടപ്പിൽ വരിക.ഇത്...

ദുബായിൽ ഗതാഗത പിഴകൾക്ക് ഇളവ് നേടാൻ അവസരം

ദുബായ്: ഗതാഗത പിഴകളിൽ ഇളവ് നേടാൻ ദുബായിൽ വാഹന ഉടമകൾക്ക് അവസരം ഒരുക്കി ദുബായ് പോലീസ്. സാമൂഹിക മാധ്യമത്തിലൂടെ നൽകിയ അറിയിപ്പിലാണ് ഗതാഗത പിഴകൾ പൂർണ്ണമായി പോലും ഒഴിവാക്കാൻ അവസരമുണ്ടെന്ന് പോലീസ് അറിയിച്ചത്.പന്ത്രണ്ട് മാസം തുടർച്ചയായി ഗതാഗത നിയമലംഘനം നടത്താതിരുന്നവർക്കാണ് പിഴ പൂർണ്ണമായും ഒഴിവാക്കി നൽകുക. മൂന്നുമാസം തുടർച്ചയായി...

വജ്രങ്ങളും മുത്തുകളും സ്വര്‍ണവും പതിപ്പിച്ച് ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യവുമായി ദുബായ്

ദുബായ്: വജ്രങ്ങളും മുത്തുകളും സ്വര്‍ണവും പതിപ്പിച്ച് ഒരു സുഗന്ധദ്രവ്യം. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂമാണ് ഇത്. 'സ്പിരിറ്റ് ഓഫ് ദുബായ്' എന്ന വിശേഷണത്തോടെ ദുബായില്‍ നിര്‍മിച്ച 'ഷുമുഖ്' എന്ന സുഗന്ധദ്രവ്യം ഇതിനകം രണ്ട് ഗിന്നസ് റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചു. ഉള്ളില്‍ മൂന്ന് വര്‍ഷത്തിലേറെ സമയമെടുത്ത് പരീക്ഷിച്ചെടുത്ത സുഗന്ധദ്രവ്യമാണുള്ളത്.യു.എ.ഇയിലെ പ്രശസ്ത പെര്‍ഫ്യൂം...

യു.എ.ഇ യിലെ പൊതുമാപ്പ് ഒരു ലക്ഷത്തിലധികം വിദേശികൾ പ്രയോജനപ്പെടുത്തി

ദുബായ്:യു.എ.ഇ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേര്‍ക്കാണെന്ന് ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി. ഇതില്‍ 1,212 പേര്‍ യുദ്ധം കൊണ്ട് കഷ്ടത അനുഭവിക്കുന്ന രാജ്യത്തില്‍ നിന്നുള്ളവരാണ്, പൊതുമാപ്പ് കാലയളവില്‍ ദുബായില്‍ 13,843 പേര്‍ അവരുടെ വിസ സ്റ്റാറ്റസ് മാറ്റി, 18,530...

സന്ദർശക ബാഹുല്യം കണക്കിലെടുത്ത് ഗ്ലോബൽ വില്ലേജ് ഒരാഴ്ച കൂടി നീട്ടി

ദുബായ്: സന്ദർശകരുടെ എണ്ണം വർദ്ധിച്ചതിനാൽ "ദുബായ് ഗ്ലോബൽ വില്ലേജ്" ഒരാഴ്ച കൂടി നീട്ടാൻ അധികൃതർ തീരുമാനിച്ചു. ഏപ്രിൽ 13 ആണ് ഗ്ലോബൽ വില്ലേജ് സീസൺ-23 അവസാനിക്കേണ്ട ദിവസം. നേരത്തെ, ഗ്ലോബൽ വില്ലേജ് കാലാവധി നീട്ടേണ്ടതുണ്ടോ എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാഞ്ഞിരുന്നു. ഒന്നര ലക്ഷം പേർ നീട്ടണം എന്ന് ആവശ്യപ്പെട്ടതിന്റെ...