29 C
Kochi
Monday, November 18, 2019
Home Tags കോഴിക്കോട്

Tag: കോഴിക്കോട്

സ്‌കൂളുകളിലെ പാര്‍ശ്വവത്കരണം ഇല്ലാതാവണമെന്ന് വികസന സെമിനാര്‍

കോഴിക്കോട്:സ്‌കൂളുകളില്‍ പാര്‍ശ്വവത്കരണം ഇല്ലാതായാലേ പൊതുസമൂഹത്തില്‍ പാര്‍ശ്വവത്കരണം ഇല്ലാതാവുകയുള്ളൂ എന്നു വികസന സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന സെമിനാറിന്റെ മൂന്നാംദിനത്തില്‍ ആണ് ഈ വിലയിരുത്തല്‍.മതേതര ജനാധിപത്യത്തിലൂന്നുന്ന സാമൂഹിക അന്തരീക്ഷം ഉണ്ടാവണമെങ്കില്‍ പൊതുവിദ്യാലയങ്ങളില്‍ ജാതിമത വ്യത്യാസങ്ങളില്ലാതെ ഒരുമിച്ചിരുന്നു പഠിക്കുന്ന തലമുറ വളര്‍ന്നു...

ജൈവമാലിന്യ സംസ്‌കരണത്തിന് ചിലവു കുറഞ്ഞ മാര്‍ഗങ്ങളുമായി ശുചിത്വ മിഷന്‍

കോഴിക്കോട്: സ്ഥലപരിമിതിയുള്ളവര്‍ക്ക്, ഗാര്‍ഹിക മാലിന്യങ്ങള്‍ ചെലവു കുറഞ്ഞ രീതിയിലൂടെ സംസ്കരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി, ശുചിത്വമിഷന്‍ സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഉത്പന്ന പ്രദര്‍ശന വിപണന മേളയിലാണ്, പ്രധാന ഗാര്‍ഹിക ജൈവ മാലിന്യ സംസ്‌കരണ ഉപാധികളും, അവയുടെ മോഡലുകളുമായി ശുചിത്വമിഷന്‍ സ്റ്റാള്‍ ക്രമീകരിച്ചിരിക്കുന്നത്....

ഡ്രൈവര്‍ (എല്‍ എം വി ) സെലക്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ, 2020 കാലയളവിൽ ഡ്രൈവര്‍ ഒഴിവിലേക്കു പരിഗണിക്കുന്നതിനു വേണ്ടിയുളള ഡ്രൈവർ (എല്.എം.വി) താത്കാലിക സെലക്റ്റ് ലിസ്റ്റ് ഓൺലൈനായി തയ്യാറായിട്ടുണ്ടെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.സീനിയോറിറ്റി രജിസ്ട്രേഷൻ നിലവിലുളള ഉദ്യോഗാർത്ഥികൾക്ക് www.emlpoyment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ, എംപ്ലോയ്മന്റ് കാർഡ് അസ്സല് സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എംപ്ലോയ്മെന്റ്...

കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു: 60 പേര്‍ക്ക് പരിക്ക്

കോഴിക്കോട്:കടലുണ്ടിയില്‍ സ്റ്റേഡിയം ഗ്യാലറി തകര്‍ന്നു വീണ് 60 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. പരിക്കേറ്റവരില്‍ 13 പേർ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.കടലുണ്ടി പഞ്ചായത്ത് ഗ്രൗണ്ടില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയാണ് തകര്‍ന്നത്. ഗാലറി തകര്‍ന്നപ്പോള്‍ സമീപത്തുണ്ടായിരുന്ന ഫ്‌ളഡ് ലൈറ്റിന്റെ...

കോഴിക്കോട്ടെ പൈതൃക തീവണ്ടി സ്റ്റാര്‍ട്ടായി

കോഴിക്കോട്: 132 വര്‍ഷം പഴക്കമുള്ള കല്‍ക്കരി എന്‍ജിൻ തീവണ്ടിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പുതുജീവന്‍. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി തീവണ്ടി പ്രവര്‍ത്തിപ്പിച്ച് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം ഒരുക്കിയിരിക്കുകയാണ് റെയില്‍വേ. നാലാം പ്ലാറ്റ്‌ഫോമിനു പുറത്താണിത്. ഏഴു വര്‍ഷം മുമ്പ് റെയില്‍വേയുടെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച കല്‍ക്കരി എന്‍ജിന്‍ തീവണ്ടിയാണ്...

മയക്കുമരുന്നു സംഘത്തെ പൂട്ടാൻ പൊലീസ്; 20 ദിവസത്തിനിടെ കോഴിക്കോട് പിടിയിലായത് 157 പേർ

കോഴിക്കോട്: നഗരത്തിൽ പിടിമുറുക്കിയ മയക്കുമരുന്ന് സംഘത്തിനെ വലയിലാക്കി സിറ്റി പൊലീസ്. കഴിഞ്ഞ 20 ദിവസങ്ങൾക്കിടെ പൊലീസ് നടത്തിയ പരിശോധനയിൽ 128 കേസുകളിൽ 157 പേരെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ കോറി സഞ്ജയ് കുമാർ ഗുരുഡിൻെറ നിർദ്ദേശ പ്രകാരമാണ് പൊലീസിൻെറ പ്രത്യേക പരിശോധന. അടുത്തിടെയായി നഗരത്തിൽ ലഹരി...

പ്രതിഷേധത്തിന്റെ പോരാട്ട ചക്രങ്ങളുമായി ആസിം തിരുവനന്തപുരത്തേക്ക്

കോഴിക്കോട്:ആസിമിന്റെ പ്രതിഷേധത്തിന്റെ ചക്രങ്ങള്‍ കോഴിക്കോട്ടെ വെളിമണ്ണയെന്ന കൊച്ചുഗ്രാമത്തില്‍നിന്ന് തലസ്ഥാന നഗരയിലേക്ക് ഉരുണ്ടു തുടങ്ങി. പഠിക്കാനുള്ള അവകാശത്തിനായാണ് ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് ആസിമിന്റെ വീല്‍ചെയറിലുള്ള ഈ സഹന സമര യാത്ര. ആസിം പഠിക്കുന്ന യു.പി. സ്‌കൂള്‍, ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് യാത്ര.ഓമശ്ശേരി...

കരുതലിന്റെ കരവലയങ്ങള്‍

#ദിനസരികള് 668അലച്ചിലുകളുടെ കാലം. ഒരിക്കല്‍ വിശന്നു വലഞ്ഞ് പവായിയില്‍ ബസ്സു ചെന്നിറങ്ങി. ലക്ഷ്യം ചിന്മയാനന്ദന്റെ ആശ്രമമാണ്. വഴിയറിയില്ല.കുറച്ചു ദൂരം വെറുതെ നടന്നു. തൊട്ടുമുന്നില്‍ ദീര്‍ഘകായനായ ഒരാള്‍ നടക്കുന്നുണ്ട്. പതിയെ സമീപിച്ചു. ആശ്രമത്തിലേക്കുള്ള വഴി ചോദിച്ചു.അനുഭവങ്ങള്‍ വെച്ച്, അറിയാത്ത വഴികളെക്കുറിച്ച് ഞാന്‍ സാധാരണ രണ്ടാളുകളോടെങ്കിലും ചോദിക്കും. ഒരാളോടു മാത്രം...

രണ്ടാമൂഴം വിവാദം: കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ലാക്കോടതിയാണ് കേസ് മാറ്റിവെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകന് ശ്രീകുമാർ മേനോൻ നല്കിയ ഹരജിയും കേസിൽ മദ്ധ്യസ്ഥൻ വേണമെന്ന സംവിധായകന്റെ ആവശ്യത്തിനെതിരെയുള്ള...

കുടുംബശ്രീ പിങ്ക് ലാഡര്‍ നിര്‍മ്മിച്ച രണ്ടാമത്തെ വീടും കൈമാറി

കോഴിക്കോട് : കോര്‍പ്പറേഷന്‍ കുടുംബശ്രീയ്ക്കു കീഴിലുള്ള നിര്‍മ്മാണ യൂണിറ്റായ പിങ്ക് ലാഡര്‍ നിര്‍മ്മിച്ച രണ്ടാമത്തെ വീടും കൈമാറി. ബേപ്പൂര്‍ തമ്പി റോഡില്‍ ഇടക്കിട്ട കോവിലകംപറമ്പില്‍ ശോഭനയുടെ വീടാണ് 53 ദിവസങ്ങള്‍ കൊണ്ടു പണി തീര്‍ത്തത്. 10 വനിതാ തൊഴിലാളികൾ ചേർന്നാണ് പണി പൂര്‍ത്തിയാക്കിയത്.സ്ത്രീകള്‍ക്ക് നിര്‍മ്മാണ മേഖലയില്‍ സാങ്കേതിക പരിജ്ഞാനം...