Thu. Apr 25th, 2024
മസ്‌കത്ത്:

ബോയിങ് 737-8 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചതിന്റെ പശ്ചാത്തലത്തിൽ, ഒമാൻ എയർ മസ്‌കത്ത്–കോഴിക്കോട് റൂട്ടില്‍ വെള്ളിയാഴ്ചത്തെ സര്‍വീസ് റദ്ദാക്കി. കോഴിക്കോടിനു പുറമെ, സലാല, ദുബായ്, ബഹ്‌റൈന്‍, സൗദി അറേബ്യ, സന്‍സിബാര്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഒ​മാ​ൻ എ​യ​റി​ന്​ മാ​ക്​​സ്​ 8​ ശ്രേ​ണി​യി​ലു​ള്ള അ​ഞ്ചു​ വി​മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഉ​ച്ച​ക്ക്​ 2.10 ന്​ ​മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കോഴിക്കോട്ടേക്ക്​ ​പു​റ​പ്പെ​ടു​ന്ന ഡ​ബ്ല്യു.​വൈ 293 വി​മാ​ന​വും, തി​രി​ച്ച്​ 7.45ന്​ ​കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ഡ​ബ്ല്യു.​വൈ 294 വി​മാ​ന​വു​മാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. മൊ​ത്തം 56 സ​ർ​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ഇ​ന്ന​ലെ 14 സ​ർ​വീ​സു​കൾ​ റ​ദ്ദാ​ക്കി. ഇ​ന്ന്​ 18 ഉം ​ശ​നി​യാ​ഴ്​​ച 24 ഉം ​സ​ർവീ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു.

റ​ദ്ദാ​ക്കി​യ സ​ർവീ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക്,​ തൊ​ട്ട​ടു​ത്ത സീ​റ്റൊ​ഴി​വ്​ ല​ഭ്യ​മാ​യ വി​മാ​ന​ങ്ങ​ളി​ൽ റീ​ബു​ക്കി​ങ്​ സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക​യോ +96824531111 എ​ന്ന കോൾ സെന്റർ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണമെന്നും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്. റീ​ബു​ക്കി​ങ്ങി​ൽ തൃ​പ്​​ത​ര​ല്ലാ​ത്ത​വ​ർ​ക്ക്​ മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക്​ സൗ​ജ​ന്യ​മാ​യി യാ​ത്ര മാ​റ്റാം. ബു​ക്ക്​ ചെ​യ്​​ത അ​തേ ക്ലാ​സി​ൽ മാ​ത്ര​മേ ഈ ബുക്കിങ് അനുവദിക്കുകയുള്ളു.

നി​ല​വി​ൽ ബു​ക്ക്​ ചെ​യ്​​ത തീ​യ​തി​ക്ക്​ 30​ ദി​വ​സ​ത്തി​നു​ള്ളിലെ തീ​യ​തി​യാ​ണ്​ തി​ര​ഞ്ഞെ​ടു​ക്ക​ണ്ടേ​ത്. ഇ​ങ്ങ​നെ മാ​റ്റി ബു​ക്ക്​​ചെ​യ്യാ​ൻ ഒ​രു അ​വ​സ​രം മാ​ത്ര​മാ​ണ്​ ല​ഭ്യ​മാ​വു​ക. ഒ​മാ​ൻ എ​യ​റി​​ന്റെ ബ​ഹ്​​റൈ​ൻ, സൗ​ദി സ​ർ​വി​സു​ക​ൾ നാ​ട്ടി​ൽ​നി​ന്നു​ള്ള​വ​ര​ട​ക്കം ക​ണ​ക്​​ഷ​ൻ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. എത്യോപ്യയിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് 737-8 മാക്‌സ് വിമാനങ്ങളുടെ സര്‍വീസുകള്‍ ഒമാന്‍ സിവില്‍ ഏവിയേഷനും ഒമാന്‍ എയറും നിര്‍ത്തിവെച്ചിരിക്കുന്നത്. ഫ്‌ളൈ ദുബായ് സര്‍വീസ് നിര്‍ത്തിയത് മസ്‌കത്ത് സര്‍വീസിനെ ബാധിച്ചു.

ബോ​യി​ങ് 737 മാ​ക്സ് എ​ട്ട്​ എ​യ​ർ​ക്രാ​ഫ്റ്റു​ക​ൾ​ക്ക്​ കുവൈത്തും വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള ട്രാ​ൻ​സി​റ്റ് സ​ർവീ​സു​ക​ൾ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​യി​രി​ക്കും, സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വാ​ർ​ത്താ​ക്കുറി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, വി​മാ​ന​ങ്ങ​ൾ പാ​ട്ട​ത്തി​ന്​ ന​ൽ​കു​ന്ന കു​വൈ​ത്ത് ക​മ്പ​നി​യാ​യ അ​ലാ​ഫ്‌​കോ, നി​ല​വി​ൽ ത​ങ്ങ​ളു​ടെ എ​യ​ർ​ക്രാ​ഫ്റ്റ് ശ്രേ​ണി​യി​ലു​ള്ള 64 വി​മാ​ന​ങ്ങ​ളി​ൽ 737 മാ​ക്സ് 8 ​ ഇ​ല്ലെ​ന്ന്​ അ​റി​യി​ച്ചു. ബ്രി​ട്ട​ൻ, തു​ർ​ക്കി, ഫ്രാ​ൻ​സ് തു​ട​ങ്ങി 40 രാ​ജ്യ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ബോ​യി​ങ്ങി​​ന്റെ മാ​ക്സ് എ​ട്ട്​ സീ​രീ​സി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തേ മാ​ക്സ് എ​ട്ട്​ വി​മാ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ​റ​ഞ്ഞ അ​മേ​രി​ക്ക​യും നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തി വി​ല​ക്കി​ന്റെ പാ​ത​യി​ലേ​ക്ക് നീ​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Leave a Reply

Your email address will not be published. Required fields are marked *