30 C
Kochi
Monday, July 13, 2020
Home Tags കൊവിഡ് 19

Tag: കൊവിഡ് 19

എറണാകുളത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു

കൊച്ചി:   സമ്പർക്ക രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ എറണാകുളത്തെ നിയന്ത്രിത മേഖലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് ടെസ്റ്റ് നടത്തുമെന്നും കൊച്ചിയിൽ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സാഹചര്യം സങ്കീർണമാകുമെന്നും മേയർ സൗമിനി ജെയിൻ പറഞ്ഞു.

കൊവിഡ്; എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ

കൊച്ചി:   സമ്പർക്കത്തിലുടെയുള്ള രോഗവ്യാപനം വർദ്ധിക്കുന്നത് കണക്കിലെടുത്ത് എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം. പൊതുഗതാഗതത്തിനും സ്ഥാപനങ്ങളുടെ നടത്തിപ്പിനുമായി പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്.അതേസമയം, ചെല്ലാനം ഹാർബർ അടച്ചു. നടപടി മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 20 പേർക്കാണ്...

എറണാകുളം മാർക്കറ്റിൽ കൊവിഡ് കൂടുതൽ ആളുകൾക്ക് പടർന്നതായി കണ്ടെത്തി

കൊച്ചി   എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ്-19 കൂടുതല്‍ ആളുകള്‍ക്ക് പടര്‍ന്നതായി കണ്ടെത്തി. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹപ്രവര്‍ത്തകനും സമീപത്തെ വ്യാപാര സ്ഥാപന ഉടമയ്ക്കും കുടുംബത്തിനുമാണ് ഇന്നലെ കോവിഡ്-19 കണ്ടെത്തിയത്. രോഗവ്യാപനം ബോധ്യപ്പെട്ടത്തോടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

കൊ​വി​ഡ് ആ​ശു​പ​ത്രി​യാ​യി കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം

ന്യൂഡൽഹി   കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് കെ​യ​ർ സെന്റ​റാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. സ്റ്റേ​ഡി​യ​ത്തി​ൽ 600 കി​ട​ക്ക​ക​ളു​ള്ള കൊവി​ഡ് കെ​യ​ർ‌ സെ​ന്ററാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.

സിആർപിഎഫിൽ കൊവിഡ് പടരുന്നു

ന്യൂഡൽഹി   സിആർപിഎഫിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിൽ എട്ട് കരസേന സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 134 ജവാന്മാർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 1385 ജവാന്മാർക്ക് കൊവിഡ് ബാധിച്ചുവെന്ന് സിആർപിഎഫ് അറിയിച്ചു.

രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്

ന്യൂഡൽഹി   രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ രോഗബാധിതർ പതിനെണ്ണായിരവും തമിഴ്നാട്ടിൽ തൊണ്ണൂറ്റി നാലായിരവും  കടന്നു. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ തൊള്ളായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് പരിശോധനകൾ അടിയന്തരമായി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍

തിരുവനന്തപുരം   കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. വൃദ്ധസദനങ്ങള്‍, ആശാഭവനുകള്‍ തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന കരാര്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നഴ്‌സുമാര്‍, മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികയിലുള്ള 96 പേരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക ബാധ്യതയുടെ പേരിൽ മാസങ്ങളായുള്ള ശമ്പളം...

മലപ്പുറം എടപ്പാളില്‍ സ്ഥിതി സങ്കീര്‍ണ്ണം

മലപ്പുറം:   ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എടപ്പാളിലെ സ്ഥിതി സങ്കീര്‍ണ്ണം. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് ദുഷ്കരമാണെന്നാണ് വിലയിരുത്തല്‍. പതിനായിരക്കണക്കിനാളുകളാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത്. താലൂക്കിലെ ഓരോ വീടുകളും കയറി ഇറങ്ങി സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമം.

എറണാകുളം മാർക്കറ്റിനു സമീപം സമാന്തര മാർക്കറ്റ്; അടയ്ക്കണമെന്ന് ജില്ലാഭരണകൂടം

കൊച്ചി:   കണ്ടെയ്ന്മെന്റെ സോണായി പ്രഖ്യാപിച്ച എറണാകുളം മാർക്കറ്റിനു സമീപം വ്യാപാരികൾ ഒരുക്കിയ സമാന്തര മാർക്കറ്റ് അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. മറൈൻ ഡ്രൈവ് ഗ്രൗണ്ടിലാണ് സമാന്തര മാർക്കറ്റ് ആരംഭിച്ചത്. എറണാകുളം മാർക്കറ്റിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മാർക്കറ്റ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്.