24 C
Kochi
Friday, January 24, 2020
Home Tags കേരളം

Tag: കേരളം

ഗവണ്‍മെന്റ് കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്കരിക്കുന്നു

തിരുവനന്തപുരം സംസ്ഥാനത്തെ ഗവണ്‍മെന്റ് കരാറുകാര്‍ ഇന്ന് മുതല്‍  ടെണ്ടറുകള്‍ ബഹിഷ്കരിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നാലായിരം കോടിയോളം രൂപ കുടിശിക വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കേപ്പബലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കാനാകൂ എന്ന തീരുമാനവും ചെറുകിട കരാറുകാര്‍ക്ക് വന്‍ ബാധ്യത സൃഷ്ടിക്കുന്നതായും ഇവര്‍ പറയുന്നു.കുടിശ്ശിക...

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി തയ്യാറായി

തിരുവനന്തപുരം   അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി തയാറായി. നടപ്പു വർഷത്തേക്കാൾ പദ്ധതി അടങ്കലിൽ 2000 കോടിയുടെ കുറവ് ഇത്തവണയുണ്ട്. നടപ്പു വർഷത്തെ പദ്ധതി അടങ്കൽ 30,610 കോടി രൂപയാണ്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽ കുറവ് വരുത്തിയേക്കില്ല. അതേസമയം, നാലായിരം കോടിയുടെ പദ്ധതികള്‍ക്ക് കൂടി അംഗീകാരം...

ഏത് പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും: ജേക്കബ് തോമസ് 

തിരുവനന്തപുരം   ഡിജിപി സ്ഥാനത്തു നിന്നും എഡിജിപി ആക്കി തരംതാഴ്ത്താനുള്ള സർക്കാർ നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് തരംതാഴ്ത്താനൊരുങ്ങുന്നത്. എന്നാൽ തരംതാഴ്ത്തൽ അല്ല തരംതിരിക്കൽ ആണ് നടക്കുന്നതെന്നും, നീതിമാൻ  ആണല്ലോ നീതി നടപ്പാക്കുന്നതെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. ഏതു പോസ്റ്റ് കിട്ടിയാലും സ്വീകരിക്കുമെന്നും, എസ്ഐ...

മാ​ര്‍​ക്ക് ദാ​ന വിവാദം, 24 വി​ദ്യാ​ര്‍ത്ഥി​ക​ളു​ടെ ബി​രു​ദം പി​ന്‍​വ​ലി​ക്കും

തിരുവനന്തപുരം   കേരള സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ത്ഥികളുടെ ബിരുദം പിന്‍വലിക്കാനും, 112 പേര്‍ക്ക് വീണ്ടും പരീക്ഷ നടത്താനും ഇന്നലെ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച്‌ ഗവര്‍ണറോടും സെനറ്റിനോടും അനുമതി തേടും. മോഡറേഷന്‍ മാര്‍ക്കില്‍ തട്ടിപ്പ് നടത്തി മാര്‍ക്ക് കൂട്ടി നല്‍കി തോറ്റ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കും

തിരുവനന്തപുരം നിയമസഭ സമ്മേളത്തില്‍ ഗവര്‍ണര്‍ക്ക് വായിക്കാനുള്ള നയപ്രഖ്യാപനത്തിന് ഇന്നത്തെ മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയേക്കും. പൌരത്വ നിയമഭേദഗതിക്കും, എന്‍പിആറിനും എതിരായ സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കുണ്ട്. നയപ്രഖ്യാപനത്തില്‍ ഇത് ഉള്‍പ്പെടുത്തിയാലും ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി.  ഇത് ഉള്‍പ്പെടുത്താതെ നയപ്രഖ്യാപന...

ജോലിവിട്ട വനിതകൾക്കായി കേരള സ്റ്റാർട്ടപ് മിഷന്റെ ‘കെ – വിൻസ്

തിരുവനന്തപുരം   ജോലിയിൽനിന്ന് വിട്ട വനിതകളെ തൊഴിൽ മേഖലയിലേക്ക് തിരികെയെത്തിക്കാൻ കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ് പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ. ഒരു മാസത്തെ പൈലറ്റ് പദ്ധതി വിലയിരുത്തി അടുത്ത സാമ്പത്തിക വർഷം മുതൽ  കെ-വിൻസ് വ്യാപകമാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ കണ്ടന്റ് റൈറ്റിംഗ്, ഡിസൈനിങ് ഉൾപ്പെടെയുള്ള മേഖലകളിലാണ് പരിശീലനം...

പൗരത്വത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്ര നീക്കം

ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം

രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.

കേരളത്തിലെ ജാതീയത

#ദിനസരികള്‍987  ഡോക്ടര്‍ നെല്ലിക്കല്‍ മുരളിധരന്‍ തയ്യാറാക്കിയ 'കേരള ജാതി വിവരണം' എന്ന പുസ്തകം എന്റെ കയ്യിലിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ഈ പുസ്തകം ഒരു ജാതി-മത- വര്‍ഗ്ഗ വിജ്ഞാനകോശമാണ്. അതുകൊണ്ടുതന്നെ സാധാരണ ഒരു പുസ്തകം തുടക്കം മുതല്‍ ഒടുക്കം വരെ തുടര്‍ച്ചയായി വായിച്ചു പോകുന്നതുപോലെ വായിക്കേണ്ടതില്ല.അറിയേണ്ട വിഷയങ്ങളില്‍ അന്വേഷണം...

സുസ്ഥിര വികസന സൂചികയില്‍  കേരളം വീണ്ടും ഒന്നാമത്

ന്യൂഡല്‍ഹി: ആരോഗ്യം, വ്യവസായ-നൂതനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം  എന്നിവ മാനദണ്ഡമാക്കി നീതി ആയോഗ് പുറത്ത് വിട്ട 2019-20 വര്‍ഷത്തെ സുസ്ഥിര വികസന സൂചിക(എസ് ഡി ജി) യിൽ  കേരളം വീണ്ടും ഒന്നാമത്. ബീഹാറാണ് ഏറ്റവും പിന്നില്‍.കഴിഞ്ഞ വർഷത്തെക്കാൾ ഒരു പോയിന്റ് വളർച്ച നേടിയാണ് (70) കേരളത്തിന്റെ നേട്ടം.രാജ്യത്തിന്റെ ശരാശരി...