25 C
Kochi
Friday, July 10, 2020
Home Tags ഇന്ത്യ

Tag: ഇന്ത്യ

2023ല്‍ ലോകകപ്പ് കളിക്കാമെന്ന വിശ്വാസമുണ്ടെന്ന് ശ്രീശാന്ത്

തിരുവനന്തപുരം:   സെപ്റ്റംബറില്‍ വിലക്ക് മാറുന്നതോടെ വീണ്ടും ക്രിക്കറ്റില്‍ സജീവമാകാൻ ഒരുങ്ങുകയാണ് മലയാളി താരം ശ്രീശാന്ത്. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നീലക്കുപ്പായത്തില്‍ കളിക്കാമെന്ന വിശ്വാസം തനിക്കുണ്ടെന്ന് താരം പറഞ്ഞു. 2013 ഓഗസ്റ്റിലാണ് വാതുവയ്പ്പ് വിവാദത്തെ തുടര്‍ന്ന് ശ്രീശാന്ത് അറസ്റ്റിലാവുകയും ക്രിക്കറ്റിന്റെ എല്ലാ മേഖലയില്‍ നിന്ന് താരത്തെ വിലക്കുകയും ചെയ്തത്....

ഇറ്റലിയെയും മറികടന്ന് ഇന്ത്യ; 24 മണിക്കൂറില്‍ പതിനായിരത്തിനടുത്ത് കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി:   രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത്തി ഏഴ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 294 പേര്‍ വെെറസ് ബാധിച്ച് മരിക്കുകയും ചെയ്തു.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഒറ്റ ദിവസത്തിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടക്കുന്നത്....

ഇന്ത്യ – ചൈന നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന്

ഡൽഹി:   ചൈന – ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തർക്ക വിഷയം ഇന്ന് ഇന്ത്യയുടേയും ചൈനയുടെയും നിർണായക സൈനികതല യോഗത്തിൽ ചർച്ച ചെയ്യും. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഗാല്‍വാന്‍ മേഖലയില്‍ നടക്കുന്ന റോഡ് നിര്‍മ്മാണം ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ പരിപാലനത്തിന് ആവശ്യമായതിനാല്‍...

പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമത് 

ന്യൂഡല്‍ഹി:കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ ഒരാഴ്ചയായി എണ്ണായിരത്തിലധികം കേസുകളാണ് രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഒരാഴ്ചക്കിടെ കോവിഡ്...

രാജ്യത്ത് 24 മണിക്കൂറില്‍ 9000 കടന്ന് കൊവിഡ് രോഗികള്‍; മരണം 6000 പിന്നിട്ടു

ന്യൂഡല്‍ഹി:   രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് രോഗികള്‍ അതിവേഗം കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,304 കൊവിഡ് കേസുകളാണ്.ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. 260 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 6,075...

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ഡൽഹി:   രാജ്യത്തിന്റെ പേര് ഇന്ത്യയിൽ നിന്ന് ഭാരതം​ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹർജി സുപ്രീം​ കോടതി തള്ളി. 'ഭാരത്' നു പകരം കൊളോണിയല്‍ ശക്തികള്‍ ഇട്ട 'ഇന്ത്യ' ആയി ഇനിയും നിലനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി സ്വദേശി ഹർജി സമർപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട്...

രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 8,909 രോഗികള്‍ 

ന്യൂഡല്‍ഹി:   ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കൊവി‍ഡ് കേസുകള്‍. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 217 പേര്‍ മരിക്കുകയും, എണ്ണായിരത്തി തൊള്ളായിരത്തി ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി ഏഴായിരത്തി...

ഇന്ത്യയുമായുള്ള പ്രശ്‌നം ഗുരുതരമാക്കാനാണ് ചൈനയുടെ ശ്രമമെന്ന് യുഎസ്

വാഷിംഗ്‌ടൺ:   ഇന്ത്യ- ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിനു പകരം അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന്  യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എലിയോട്ട് ഏംഗല്‍. രാജ്യങ്ങളുടെ അതിര്‍ത്തി സംബന്ധിക്കുന്ന വിഷയം നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നും നിലവിലെ മാനദണ്ഡം അടിസ്ഥാനമാക്കി പ്രശ്‌നപരിഹാരം കാണമെന്നും അദ്ദേഹം പറഞ്ഞു. കരുത്താണ് ശരി...

24 മണിക്കൂറിനിടെ 8,392 പുതിയ കൊവിഡ് രോഗികള്‍; ലോകത്ത് ഇന്ത്യ ഏഴാം സ്ഥാനത്ത് 

ന്യൂഡല്‍ഹി:   ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. രാജ്യത്ത് 24 മണിക്കൂറിനിടെ എണ്ണായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം എണ്ണായിരം കടക്കുന്നത്.ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം...

ഇന്ത്യ- ചൈന അതിർത്തി വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക 

ന്യൂയോർക്ക്:   ലഡാക്ക് അതിർത്തിയിൽ നടക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരെ ഇന്ത്യയോടൊപ്പമാണ് അമേരിക്കയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പോംപിയോ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചൈനീസ് ഭീഷണി നേരിടാൻ...