Thu. Jan 2nd, 2025

ബലാത്സംഗ ഇരകള്‍ വിചാരണഘട്ടത്തില്‍ അനാവശ്യ ചോദ്യങ്ങള്‍ നേരിടുന്നതായി ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായവര്‍, കീഴ്‌കോടതികളിലെ വിചാരണഘട്ടത്തില്‍, ഒട്ടേറെ വിഷമങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹൈക്കോടതി. വിചാരണക്കിടെ ഇരയായ സ്ത്രീകളോട്, അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട്, ധാരാളം പരാതി ലഭിക്കുന്നുണ്ടെന്നു ജസ്റ്റിസ് രാജാ വിജയരാഘവന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍, വനിത ജഡ്ജിയെ വിചാരണക്ക് നിയോഗിക്കണമെന്നാവശ്യപ്പെട്ട്…

സർക്കാരിന്റെ ആയിരം ദിന ആഘോഷം: വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം പ്രതിഷേധത്തെത്തുടര്‍ന്ന് തിരുത്തി

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്കൂൾമേധാവികൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പുറപ്പെടുവിച്ച വിവാദ സർക്കുലർ പ്രതിഷേധത്തെത്തുടർന്നു തിരുത്തി. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക്‌ നഗരത്തിൽ സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ നഗരസഭാപരിധിയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളും അധ്യാപകരും…

ടി.പി. വധം : കുഞ്ഞനന്തനെ ന്യായീകരിച്ച് കോടിയേരി; പ്രതിഷേധവുമായി ആര്‍.എം.പി.

കൊല്ലം/കോഴിക്കോട്: ടി.പി വധക്കേസ്സില്‍ പി.കെ. കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി.കെ കുഞ്ഞനന്തന് വധക്കേസില്‍ യാതൊരു പങ്കുമില്ലെന്നും, കേസില്‍ തെറ്റായി പ്രതിചേര്‍ത്തതാണെന്നും, സംഭവവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞവരുടെ പേരില്‍ പൊലീസ് നടപടിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും, എന്നാല്‍, കുഞ്ഞനന്തനെ…

ലീഗ് ഓഫീസ് ആക്രമണം: തൂണേരിയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: നാദാപുരം തൂണേരി പഞ്ചായത്തിലെ ലീഗ് ഓഫീസിനു നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ തൂണേരിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ചൊവാഴ്ച അർദ്ധരാത്രി 11. 50-ഓടെയാണ് ലീഗ് ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്.…

മുത്തങ്ങ: ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കിയ ഐതിഹാസിക സമരം

സുല്‍ത്താന്‍ ബത്തേരി: ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി, വയനാട്ടിലെ മുത്തങ്ങയില്‍ സമരം നയിച്ച ആദിവാസികള്‍ക്കു നേരെ, കേരള പോലീസ് നിറയൊഴിച്ച സംഭവത്തിനു പതിനാറു വര്‍ഷം തികയുന്നു. 2003 ഫെബ്രുവരി 19 നാണ്, എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരം കേരള…

വാക്കിന്റെ മൂന്നാംകര – ഉള്ളുലച്ചിലുകളുടെ അന്വേഷണങ്ങള്‍

#ദിനസരികള് 674 ആധുനികാനന്തര മലയാള നിരൂപണ സാഹിത്യത്തില്‍ പി കെ രാജശേഖരനോളം തലയെടുപ്പുള്ള വിമര്‍ശകരില്ലെന്നുതന്നെ പറയാം. സംശയമുള്ളവര്‍ അദ്ദേഹത്തിന്റെ ഏകാന്തനഗരങ്ങളോ, അന്ധനായ ദൈവമോ, മലയാള നോവലിന്റെ നൂറുവര്‍ഷങ്ങളോ, കഥാന്തരങ്ങളോ, പിതൃഘടികാരമോ പരിശോധിക്കുക. നാളിതുവരെ നാം പരിചയപ്പെട്ടു പോന്ന വിചാരശീലങ്ങളില്‍ നിന്നും തെന്നിമാറിക്കൊണ്ട്…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കു ചരിത്ര വിജയം

ഡർബൻ: പഴയ പ്രതാപത്തിന്റെ ഏഴയലത്തു പോലും എത്താതെ വിഷമിക്കുന്ന ശ്രീലങ്കൻ ക്രിക്കറ്റിന് ആവേശമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അവിസ്മരണീയ വിജയം. തകർപ്പൻ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന കുശാൽ പെരേര (153) വിജയത്തിനു നേതൃത്വം നൽകിയപ്പോൾ വാലറ്റം അവസരത്തിനൊത്തു ഉയർന്നു ഉറച്ച…

പാചക എണ്ണയുടെ തുടർച്ചയായുള്ള ഉപയോഗം: പുതിയ ഉത്തരവുമായിഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഹോട്ടലുകളും മറ്റും നിരവധി തവണ ഒരേ എണ്ണ ഉപയോഗിച്ചുകൊണ്ടുള്ള പാചകത്തിന് വിലക്കേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഒരേ എണ്ണ മൂന്നു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് തടയുന്ന നിയമം മാർച്ച് മൂന്നു മുതൽ പ്രാബല്യത്തിൽ വരും.…

ലോറസ് പുരസ്‌കാരം ജോക്കോവിച്ചിനും സിമോണയ്‌ക്കും

കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് ആണ് മികച്ച പുരുഷ കായിക താരം. അമേരിക്കയിൽ നിന്നുള്ള ജിംനാസ്റ്റിക് താരം സിമോൺ ബൈൽസ് മികച്ച വനിത താരമായി. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള…

മൈക്രോസോഫ്റ്റിന്റെ ഇമാജിൻ കപ്പ് ഏഷ്യാ ഫൈനലിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു വിജയം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റ് ടെക്നോളജി ഇന്നോവേഷൻ കപ്പ് ഏഷ്യൻ മേഖല മത്സരത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു വിജയം. 12 ടീമുകളായിരുന്നു ഏഷ്യൻ വിഭാഗത്തിൽ മാറ്റുരക്കാനുണ്ടായിരുന്നത്. ആസ്ത്മ രോഗികൾക്കുവേണ്ടി മരുന്നുകൾ യാന്ത്രികമായി ഡോസ് ചെയ്യുന്ന ഹൈടെക്ക് മലിനീകരണ വിരുദ്ധ മാസ്ക്…