Fri. Nov 15th, 2024

കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സി.പി.എം താത്പര്യം സംരക്ഷിക്കാനെന്നു രമേശ് ചെന്നിത്തല

കാസര്‍കോട്: കാസര്‍ക്കോട്ടെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റിയ, സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ഉന്നത സി.പി.എം നേതാക്കളുടെ പങ്കു പുറത്ത് വരാതിരിക്കാനാണ്, ഉദ്യോഗസ്ഥനെ മാറ്റിയത്.…

പരിസ്ഥിതി ഭീകരത: ഇന്ത്യയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ കേസുകൊടുക്കാനൊരുങ്ങി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ കശ്മീരിലെ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള പാക് പട്ടണമായ ബാലാക്കോട്ടിനു സമീപത്തെ വനപ്രദേശത്ത് ബോംബാക്രമണം നടത്തി, വനപ്രദേശത്തെ പൈൻ മരങ്ങൾ നശിപ്പിച്ചു എന്ന് ആരോപിച്ചു പാക്കിസ്ഥാൻ, ഐക്യരാഷ്ട്ര സഭയിൽ കേസു കൊടുക്കാൻ ഒരുങ്ങുന്നതായി വാർത്ത ഏജൻസിയായ…

ആരാധകരുടെ സമനില തെറ്റിച്ച് ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിലും സമനില

കൊച്ചി: അവസാന മത്സരത്തിലെങ്കിലും ഒരു വിജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൂവണിഞ്ഞില്ല. ലീഗിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങി. ഗുർവീന്ദർ സിങ് ചുവപ്പു കാർഡ് കണ്ടു പുറത്തായതിനാൽ 23-ാം മിനിറ്റിൽ തന്നെ നോർത്ത്…

ഒസാമ ബിന്‍ ലാദന്റെ പുത്രന്‍ ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി

റിയാദ്- അല്‍ക്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ പുത്രന്‍, ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി. പൗരത്വം റദ്ദാക്കുന്നതിന് അനുമതി നല്‍കി രാജകൽപ്പന പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സിവില്‍ അഫയേഴ്‌സ് വിഭാഗം അറിയിച്ചു. ഇക്കാര്യം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.…

അറബിക്കടലിൽ അടിച്ചു പൊളിക്കാൻ കേരളത്തിന്റെ സ്വന്തം “നെഫർറ്റിറ്റി”

കൊച്ചി: കേരളത്തിന്റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്റെ ആഡംബരക്കപ്പൽ “നെഫർറ്റിറ്റി”. പൂര്‍ണ്ണമായും ശീതീകരിച്ചിട്ടുള്ള ഈ കപ്പലിൽ, ഓഡിറ്റോറിയം, ബാൻക്വിറ്റ് ഹാൾ, ബാര്‍, ത്രീ ഡി തിയേറ്റർ, റെസ്‌റ്റോറന്റ്,…

നടപ്പ് സാമ്പത്തിക വര്‍ഷം: 20,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 20,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തിയതായി, ജി.എസ്.ടിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിൽ 10,000 കോടി രൂപ തിരിച്ചു പിടിക്കാനായി. ജി.എസ്.ടി വെട്ടിപ്പും, കൃത്രിമ ഇന്‍വോയ്‌സ്‌ ഉണ്ടാക്കുന്നതും കൂടി വരികയാണ്. ഇതു തടയുന്നതിന്…

എ.ബി.സി ഹോസ്പിറ്റല്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍, തെരുവുനായ്ക്കളുടെ പ്രജനനം തടയുന്നതിന് കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിയുടെ ഭാഗമായി, പൂളക്കടവില്‍ നിര്‍മ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. പ്രജനന നിയന്ത്രണം എന്നതിലുപരി നായ്ക്കളെ…

കര്‍ഷക ആത്മഹത്യ: ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി യു.ഡി.എഫ്

ഇടുക്കി: ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും, സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് 9-ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കളക്ടര്‍ക്ക് അപേക്ഷ നല്‍കി. രാവിലെ 6 മുതല്‍ 6 വരെ ഹര്‍ത്താല്‍ നടത്താനാണു നീക്കം. ഇതുസംബന്ധിച്ച് കട്ടപ്പനയില്‍…

സീതാവിചാരങ്ങള്‍: പ്രതി രാമന്‍ തന്നെ

#ദിനസരികള് 684 കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ, അതു പ്രസിദ്ധീകരിക്കപ്പെട്ട അന്നുമുതല്‍ നാം അനുകൂലിച്ചും, പ്രതികൂലിച്ചും പഠനത്തിനെടുത്തിട്ടുണ്ട്. ഇപ്പോള്‍ ആ കൃതിക്ക് നൂറുവയസ്സ് തികയുന്നുവെന്നതുകൊണ്ട് പലരും, വീണ്ടും വീണ്ടും സീതയെ വായിക്കാനും വിലയിരുത്താനും ശ്രമിച്ചു കാണുന്നു. എന്നിരുന്നാലും എത്രക്കെത്രക്ക് നാം അടുക്കാന്‍ ശ്രമിക്കുന്നുവോ,…

അണ്ടർ–19 രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വമ്പൻ വിജയം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ–19 രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കു വമ്പൻ വിജയം. ഇന്നിങ്സിനും 158 റൺസിനും ജയിച്ച ഇന്ത്യ രണ്ടു വിജയങ്ങളോടെ പരമ്പരയും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 2ന് 50 എന്ന നിലയിൽ ഇന്നലെ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ…