Mon. Nov 18th, 2024

മോഹൻലാലിന്റെ ലൂസിഫറിന് ഇനി എട്ട് ദിനങ്ങൾ മാത്രം; ഇന്ന് രാത്രി ട്രെയിലർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാത്രി ഒൻപതു മണിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ റീലീസ് ചെയ്യും. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുണ്ടായിരുന്നു. മാർച്ച് 28 നാണ് ചിത്രം റിലീസ്…

ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന മാർച്ച് 21 നു തുടങ്ങും

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന മാര്‍ച്ച് 21നു ആരംഭിക്കും. ടിക്കറ്റ് വില്‍പനയ്ക്കായുള്ള ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വില്‍പന നടക്കുകയെന്ന് ഐ.സി.സി. അറിയിച്ചു. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും ടിക്കറ്റ് എന്നതിനാല്‍ തുടക്കത്തില്‍തന്നെ വലിയ…

തെലങ്കാന: മുന്‍മന്ത്രി ഡി.കെ. അരുണ ബി.ജെ.പിയിലേക്ക്

തെലങ്കാന: തെലങ്കാന മുന്‍മന്ത്രിയായ കോണ്‍ഗ്രസ് വനിതാ നേതാവ് ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍മന്ത്രി ഡി.കെ അരുണയാണ് ബി.ജെ.പിയില്‍ ചേരുന്നത്. മെഹ്ബൂബ് നഗര്‍ മണ്ഡലത്തില്‍ അരുണ, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് വിവരം. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് അരുണയുമായി ഫോണില്‍ സംസാരിച്ചുവെന്ന്…

രാഷ്ട്രീയബോധം കോട്ടകെട്ടിയ പാലക്കാട് പിടിക്കാൻ കോണ്‍ഗ്രസിനാവുമോ?

പാലക്കാട്: കാർഷിക മണ്ഡലം എന്നതോടൊപ്പം തന്നെ വ്യാവസായിക മേഖലയും കൂടിയാണ് പാലക്കാട്. അതുകൊണ്ടു തന്നെ വികസന വിഷയങ്ങൾ ഇത്തവണയും കാര്യമായി തന്നെ ചർച്ച ചെയ്യും. പത്തു വർഷം കൊണ്ട് നടപ്പാക്കിയ വികസനനേട്ടങ്ങളാണ് സിറ്റിംഗ് എം.പിയായ എം.ബി. രാജേഷ് എടുത്തുപറയുന്നത്. ഐ.ഐ.ടി, വിദ്യാഭ്യാസ മേഖലയിലെ…

യു.എ.ഇ. ഫെഡറല്‍ കോടതിയിൽ ആദ്യമായി രണ്ടു വനിതാ ജഡ്ജിമാർ

ദുബായ്: രണ്ട് വനിതാ ജഡ്ജിമാരെ ആദ്യമായി യു.എ.ഇ. ഫെഡറല്‍ കോടതിയില്‍ നിയമിച്ചു. ഖദീജ ഖമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സലീം അല്‍ കെത്ബി എന്നിവരാണ് പുതിയ ജഡ്ജിമാര്‍. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍…

തമിഴ്‌നാട് പ്രചാരണച്ചൂടിലേക്ക്

ചെന്നൈ: സീറ്റുവിഭജനം പൂര്‍ത്തിയാക്കി ഇരുമുന്നണികളുടെയും പ്രധാന കക്ഷികള്‍ പ്രകടനപത്രികയും പുറത്തിറക്കിയതോടെ തമിഴ്‌നാട് പ്രചാരണത്തിന്റെ ചൂടിലമര്‍ന്നു. ഏപ്രില്‍ 18ന് രണ്ടാംഘട്ടമായാണ് തെരഞ്ഞെടുപ്പ്. ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചൊവ്വാഴ്ച ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും കനിമൊഴിയും പങ്കെടുത്ത ചടങ്ങിലായിരുന്നു ഡി.എം.കെയുടെ പ്രകടനപത്രിക പ്രകാശനം. കാര്‍ഷികവായ്പകള്‍…

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവന്ത് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അംബാസിഡർ

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അംബാസിഡറായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവന്തിനെ തിരഞ്ഞെടുത്തതിലൂടെ കഴിവിനോ അംഗീകാരത്തിനോ ലിംഗമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് രാജ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്രയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുക, വോട്ടിംഗ് ശതമാനം ഉയര്‍ത്താനുള്ള പ്രചാരണം നടത്തുക തുടങ്ങിയ ജോലികളാണ് 38കാരിയായ…

ഗോവ: വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി. വിജയിച്ചു

ഗോവ: ഗോവ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിച്ചു. 15നെതിരെ 20 വോട്ടുകള്‍ക്കാണ് ബി.ജെ.പി മുന്നണിയുടെ വിജയം. പ്രോടേം സ്പീക്കറൊഴികെയുള്ള ബി.ജെ.പി എം.എല്‍.എമാരും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവരുടെ മൂന്ന് വീതം എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.…

നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: പി.എന്‍.ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍.  മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് ബ്രിട്ടന്റെ നടപടി. നീരവിനെ ഇന്ന് ലണ്ടനിലെ കോടതിയില്‍ ഹാജരാക്കും. കോടികള്‍ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട…

തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്

കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കണ്‍വനന്‍ഷന്‍ ഇന്ന് മൂന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ,…