Sun. Sep 22nd, 2024

തട്ടകം ഇനി കേരളം: മുല്ലപ്പള്ളി

ന്യൂഡൽഹി: ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നുവെന്നും 2014 ലെ…

ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസ്സും സഖ്യത്തിനു ശ്രമം

ന്യൂഡൽഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മദ്ധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്‌രിവാള്‍ തന്നെ മുന്‍കൈയെടുത്തെങ്കിലും ആം ആദ്മി പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. എന്നാല്‍, ബി.ജെ.പി…

മലപ്പുറം മണ്ഡലത്തില്‍ ലീഗിന് കുരുക്കിടാന്‍ സംസ്ഥാന പ്രസിഡണ്ടിനെ രംഗത്തിറക്കി എസ്.ഡി.പി.ഐ.

മലപ്പുറം: വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയെ ആണ് എസ്.ഡി.പി.ഐ. രംഗത്തിറക്കുന്നത്. ഇതോടെ മലപ്പുറത്ത് ലീഗ്-എസ്.ഡി.പി.ഐ. നീക്കുപോക്കുണ്ടാകില്ലെന്ന് വ്യക്തമായി. വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയില്‍ പങ്കെടുത്തവരാണ്…

സൂപ്പര്‍ കപ്പ് വീണ്ടും അനിശ്ചിതാവസ്ഥയിലേക്ക്

ന്യൂഡൽഹി: ഹീറോ സൂപ്പര്‍ കപ്പില്‍ നിന്നും പിന്മാറുന്ന ഒന്‍പതാം ഐ ലീഗ് ക്ലബ്ബായി മാറി റിയല്‍ കാശ്മീര്‍. ഐ ലീഗ് ടീമുകള്‍ എല്ലാം ഒറ്റക്കെട്ടായി നിന്നാണ് എ.ഐ.എഫ്.എഫിനോട് പ്രതിഷേധം അറിയിക്കുന്നത്. സൂപ്പര്‍ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ എ.ടി.കെയായിരുന്നു റിയല്‍ കശ്മീരിന്റെ എതിരാളികള്‍.…

ഭീകരവാദത്തിനെതിരെ പുതിയ പദ്ധതികളുമായി സൌദി

സൗദി: രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റുന്നതിനായി സൗദിയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. രാജ്യത്ത് ഭീകരത, തീവ്രവാദം, വംശീയത, അക്രമം തുടങ്ങിയവക്കെതിരായ സംസ്‌കാരം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. യുവജനങ്ങളേയും കൗമാരക്കാരേയും ലക്ഷ്യമിട്ടാണ് സൗദി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍…

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിക്കാന്‍ ക്ഷണിച്ച് വി.ടി ബല്‍റാമും കെ.എം ഷാജിയും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരിക്കാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നും അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ…

ആദിവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര

കല്‍പ്പറ്റ: ഇത്തവണ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അറിയിച്ച്‌ ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര (സോഷ്യൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഫോർ ട്രൈബൽ യൂത്ത്). ആദിവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിന് ഗോത്ര ഒരുങ്ങുന്നത്. വനാവകാശനിയമം സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാണ് ഗോത്ര…

ന്യൂസിലാൻഡിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട അൻസിയുടെ വീട് കോടിയേരി സന്ദർശിച്ചു

ന്യൂസിലാൻഡ്: ന്യൂസിലാന്‍ഡിലെ രണ്ടു പള്ളികളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മലയാളിയായ അന്‍സി ബാവയുടെ കുടുംബത്തെ സി.പി.എം. സംസ്ഥാന അധ്യക്ഷന്‍ കോടിയേരി സന്ദര്‍ശിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കോടിയേരി അന്‍സിയുടെ ഉമ്മയെ അറിയിച്ചു. നോര്‍ക്കയുടെ ഭാഗത്തുനിന്നും അടിയന്തിര നടപടികള്‍…

നടി രശ്മി ഗൗതത്തിന്റെ കാർ കാൽനടയാത്രക്കാരനെ ഇടിച്ചു

വിശാഖപട്ടണം: തെലുങ്ക് -തമിഴ് നടി രശ്മി ഗൗതം സഞ്ചരിച്ചിരുന്ന കാർ വഴിയാത്രക്കാരന്റെ മേൽ ഇടിച്ചതായി റിപ്പോർട്ട്. അഗ്നമ്പുടി ഹൈവേ മുറിച്ചു കടക്കുകയായിരുന്നു സയ്യദ് അബ്ദുൽ എന്ന ട്രക്ക് ഡ്രൈവറെയാണ് വാഹനം ഇടിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ സയ്യദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.…

വയനാട്ടില്‍ വിജയം ഉറപ്പ്: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ്

കൊച്ചി: വയനാട്ടില്‍ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖ്. കൊച്ചിയില്‍ വയനാട് മുന്‍ എം.പിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ പ്രചരണ രംഗത്ത് സജീവമാകും. എല്ലാ…