Thu. Sep 19th, 2024

യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം പരിഹരിക്കാന്‍ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച

പെരുമ്പാവൂർ: ബെഥേല്‍ സുലോഖോ പള്ളിയിലെ യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം പരിഹരിക്കാന്‍ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്കാണ് ചര്‍ച്ച നടക്കുക. ചര്‍ച്ച നടക്കും വരെ പള്ളിക്കു പുറത്തെ പന്തലില്‍ ഉള്ളവരുടെ എണ്ണം ഇരുഭാഗത്തും പതിനഞ്ച് വീതമായി കുറയ്ക്കും.…

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം

തലപ്പുഴ: വയനാട് തലപ്പുഴ മക്കിമലയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തിയത്. തലപ്പുഴയിലാണ് ഞായറാഴ്ച രാത്രി എട്ടിന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലംഗ സംഘം എത്തിയത്. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്തശേഷം കടയില്‍ നിന്നും സാധനങ്ങളും വാങ്ങിയാണ് ഇവര്‍…

ശബരിമല ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ന്യൂഡൽഹി: ഹൈക്കോടതിയില്‍ ശബരിമല കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ശബരിമല നിരീക്ഷണ സമിതിയെ നിയമിച്ചത് ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചില്ല. ഇതേ…

സൗദി അറേബ്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ

സൗദി അറേബ്യ: 2019 ഡിസംബറിനുള്ളില്‍ 14 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സൗദി അറേബ്യ. ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലാണ് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നു റിപ്പോര്‍ട്ട് ഉള്ളത്. ലണ്ടന്‍ ആസ്ഥാനമായ വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തെ ട്രാവല്‍ ആന്റ്…

പാക്കിസ്ഥാൻ: നവാസ് ഷരീഫിന്റെ ആരോഗ്യനില മോശമായതായി മകള്‍ മറിയം

ലാഹോർ: അഴിമതിക്കേസില്‍ ലഹോര്‍ ജയിലില്‍ 7 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ (69) ആരോഗ്യനില മോശമായതായി മകള്‍ മറിയം. കുടുംബഡോക്ടര്‍ക്ക് ഒപ്പം പിതാവിനെ സന്ദര്‍ശിച്ച ശേഷമാണു മറിയം ഇക്കാര്യം വ്യക്തമാക്കിയത്. വൃക്ക സംബന്ധമായ രോഗം മൂന്നാം…

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊടുങ്ങല്ലൂർ: ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലര്‍ച്ച 3.15ടെ നെടുമ്പാശ്ശേരിയിലാണ് മൃതദേഹം എത്തിച്ചത്. ഇരിങ്ങാലക്കുട ആര്‍.ഡി.ഒ. കാര്‍ത്ത്യായനി ദേവി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഇബ്രാഹിം…

നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് കേജ്‌രിവാൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പി​ന്തു​ട​രു​ന്ന​ത് ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റു​ടെ തന്ത്രമാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഹോളി ദിനത്തില്‍ ഹരിയാനയില്‍ മുസ്‌ലിം കുടുംബത്തെ മാരകായുധങ്ങളുപയോഗിച്ച് ഒരു സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേജ്‌രിവാളിന്റെ ഈ…

രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം. രാഹുല്‍ ഗാന്ധി, വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിന് വിരാമമിടാന്‍ ഉടന്‍ തീരുമാനം ഉണ്ടാക്കണമെന്ന് രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെടുന്നതായി അറിയിക്കാനാണ് ഔദ്യോഗിക വസതിയില്‍…

ചൂടു വർദ്ധിക്കുന്നു

കൊല്ലം: സംസ്ഥാനത്ത് കൊടുംചൂട് വര്‍ദ്ധിക്കുന്നതിനാല്‍ ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. 11 ജില്ലകളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് 4 ഡിഗ്രി വരെ താപനില…

ഓര്‍ക്കുക, വല്ലപ്പോഴും!

#ദിനസരികള് 707 വേര്‍പിരിയുകയെന്നത് – അത് താല്കാലികമായിട്ടാണെങ്കിലും സ്ഥിരമായിട്ടാണെങ്കിലും – എല്ലായ്‌പ്പോഴും വേദനാജനകമാണ്. യാത്ര പറയാന്‍ തുനിയവേ തുടികൊള്ളുന്ന മനസ്സിന്റെ വേവലാതികള്‍ അനുഭവിക്കാത്ത മനുഷ്യന്മാരുണ്ടോ? രാവിലെ ജോലിക്കായി സ്വന്തം കുഞ്ഞിനോട് ഉമ്മചോദിച്ച് കൈവീശിക്കാണിച്ച് പുറത്തേക്കിറങ്ങുന്ന അച്ഛനമ്മമാരുടെ വേവലാതികള്‍ക്ക് പകരം വെയ്ക്കാന്‍ മറ്റെന്തുണ്ട്?…