Sun. Nov 17th, 2024

ഇടതു പക്ഷ മതേതര മനസ്സുകളുടെ വിധി

#ദിനസരികള്‍ 767 മതേതരത്വത്തിനോടാണ്, വര്‍ഗ്ഗീയതയോടല്ല കേരളത്തിന്റെ പ്രതിബദ്ധത എന്ന പ്രഖ്യാപനമാണ് രണ്ടായിരത്തി പത്തൊമ്പത്തിലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും നാം വായിച്ചെടുക്കേണ്ടത്. മറിച്ചുള്ളതൊക്കെയും സങ്കുചിതമായ വ്യാഖ്യാനങ്ങള്‍ക്ക് തല വെച്ചു കൊടുക്കലാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതു മനസ്സിലാക്കാന്‍ തമിഴ്‌നാട് നല്ലൊരു ഉദാഹരണമാണ്. ഡി.എം.കെ.…

ആലത്തൂരിൽ പാട്ടും പാടി ജയിച്ച് പെങ്ങളൂട്ടി

പാലക്കാട് : ഇടതു കോട്ടയായ ആലത്തൂരിൽ നിന്നും പാട്ടും പാടി ജയിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ “പെങ്ങളൂട്ടിയായി” വാഴ്ത്തപ്പെട്ട രമ്യ ഹരിദാസ്. കേരളത്തിൽ നിന്നുള്ള ഏക വനിതാ എം.പി കൂടിയാണ് രമ്യ. മാത്രമല്ല 28 വർഷത്തിന് ശേഷമാണ് കേരളത്തിൽ…

ആലത്തൂർ രമ്യയോടൊപ്പം

ആലത്തൂർ: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചു. 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

എറണാകുളം: ഹൈബി ഈഡൻ ജയിച്ചു

എറണാകുളം: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡൻ വിജയിച്ചു. 159163 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബി.ജെ.പിയുടെ അൽ‌ഫോൻസ് കണ്ണന്താനവും, ഇടതുപക്ഷത്തിന്റെ പി.രാജീവും ആയിരുന്നു മുഖ്യ എതിരാളികൾ.

പാലക്കാട്: രാജേഷ് തോറ്റു; ശ്രീകണ്ഠൻ ജയിച്ചു

പാലക്കാട്: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ വിജയിച്ചു. നിലവിലെ എം.പിയും, ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ എം.ബി.രാജേഷിനെ പതിനൊന്നായിരം വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ശ്രീകണ്ഠൻ വിജയം നേടിയത്.

കുടിയന്മാര്‍‍‌ക്കൊരു വക്കാലത്ത്

#ദിനസരികള്‍ 766 ഇന്ന് ഡ്രൈ ഡേയാണ്. നാട്ടിലെ മദ്യഷാപ്പുകളൊന്നും തന്നെ തുറക്കില്ല. അതായത് രാജ്യം അതിന്റെ നിര്‍ണായകമായ വിധിദിവസത്തെ അഭിമുഖീകരിക്കുന്ന ഇന്ന് തോറ്റാലും ജയിച്ചാലും രണ്ടെണ്ണം വീശണമെന്ന് കരുതുന്ന പാവപ്പെട്ട കുടിയന്മാര്‍ക്ക് ഒരു തുള്ളി കിട്ടില്ല എന്നതേയുള്ളു കാര്യം. എന്നാലോ പണമുള്ളവന്…

തൃശൂര്‍: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. എന്‍. പ്രതാപന്‍ ജയിച്ചു

തൃശൂർ: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ ജയിച്ചു. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്സിനെ 93,633 വോട്ടുകൾക്കാണ് പ്രതാപൻ പരാജയപ്പെടുത്തിയത്. സി.പി.ഐ. നേതാവാണ് രാജാജി മാത്യു തോമസ്.

സിക്കിമിൽ പ്രതിപക്ഷപാർട്ടി 5 നിയമസഭാസീറ്റിൽ വിജയം നേടി; ലോക്സഭാസീറ്റിൽ മുന്നേറുന്നു

ഗ്യാംഗ്‌ടോക്: സിക്കിമിലെ 32 നിയമസഭാമണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടിയായ സിക്കിം ക്രാന്തികാരി മോർച്ച 5 സീറ്റിൽ വിജയം നേടി. 4 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. സിക്കിമിലെ ഒരേയൊരു ലോക്സഭാസീറ്റിലും സിക്കിം ക്രാന്തികാരി മോർച്ച തന്നെയാണു മുന്നിൽ. ഭരണത്തിലിരിക്കുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രന്റ്…

ആന്ധ്രാപ്രദേശ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജിവെച്ചേക്കും

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്തി എൻ.ചന്ദ്രബാബു നായിഡു രാജി വെയ്ക്കാനൊരുങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തെലുഗു ദേശം പാർട്ടിയ്ക്കുണ്ടായ പരാജയത്തെത്തുടർന്നാണ് അദ്ദേഹം രാജി വയ്ക്കാനൊരുങ്ങുന്നത്. 175 നിയമസഭാസീറ്റിൽ 149 സീറ്റിലും വൈ.എസ്.ആർ. കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മുന്നിൽ. തെലുഗുദേശം പാർട്ടി 25 സീറ്റുകളിൽ…

ചാലക്കുടിയിൽ ബെന്നി ബഹനാൻ മുന്നേറ്റം തുടരുന്നു

ചാലക്കുടി: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ ബെന്നി ബഹനാൻ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണു മുന്നിൽ നിൽക്കുന്നത്. ഇടതുപക്ഷസ്ഥാനാർത്ഥിയും നിലവിലെ എം.പിയുമായ ഇന്നസെന്റാണ് മുഖ്യ എതിരാളി.