Tue. Nov 19th, 2024

കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ല; യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു

ബംഗളൂരു:   കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണ്ണാടകയിലെ കോഡിഗെഹള്ളിയിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട യുവതിയുടെ വീഡിയോ അതുവഴി വന്ന വഴിയാത്രക്കാരന്‍ ചിത്രീകരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അതേസമയം, സംഭവം വിവാദമായതോടെ ഏഴുപേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ്…

താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ആഗ്ര:   താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. അനധികൃത പ്രവേശനം തടയുന്നതിന്റെ ഭാഗമായി പുതിയതായി ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്‌മഹലിലേക്കു കടക്കാന്‍. ഇത്തരത്തില്‍ ഏഴു ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേക്ക് പോകുന്നതിനാണ്…

സി.ഒ ടി. നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്; അന്വേഷണസംഘം കോടതിയെ സമീപിക്കും

വടകര:   വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രഹസ്യമൊഴി എടുത്തേക്കും. ഇതിനായി അന്വേഷണസംഘം തലശ്ശേരി കോടതിയെ സമീപിക്കും. മേയ് മാസം പതിനെട്ടാം തീയതിയാണ് നസീറിനു നേരെ തലശ്ശേരിയില്‍വെച്ച്…

ചെല്ലാനത്തെ കടല്‍ ഭിത്തി നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം

കൊച്ചി:   കടലാക്രമണം രൂക്ഷമായ ചെല്ലാനത്തെ ജിയോ ബാഗുകള്‍ ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം. കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന് ആവശ്യമായ ജിയോ ബാഗുകള്‍ എത്തിക്കുന്നില്ലെന്നാണ് പരാതി. കടലാക്രമണം രൂക്ഷമായ പ്രദേശത്ത് 2000 ജിയോ ബാഗുകളാണ് കളക്ടര്‍ അനുവദിച്ചത്. എന്നാല്‍ നിലവില്‍…

പി.ജി. – നാം വായിച്ചു തീരാത്ത പോരാളി

#ദിനസരികള്‍ 789 പി. ഗോവിന്ദപ്പിള്ളയെക്കുറിച്ച് ഒരു മകനെന്ന നിലയില്‍ എം.ജി. രാധാകൃഷ്ണന്റെ ഓര്‍മ്മകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ‘വായിച്ചു തീരാത്ത അച്ഛന്‍’ എന്ന പുസ്തകം. പി.ജിയുടെ ഏറെ വിഖ്യാതമായ വായനാ ശീലങ്ങളെക്കുറിച്ചും ചില രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഉള്ളറകളെക്കുറിച്ചും താന്‍ നേരിട്ടു കണ്ടറിഞ്ഞ സാഹചര്യങ്ങളെ…

ഡോക്ടർമാരുടെ സമരവും രാഷ്ട്രീയ ആക്രമണങ്ങളും ; ബംഗാൾ സംഘർഷഭരിതം

കൊല്‍ക്കത്ത: ഡോക്ടർമാരുടെ സമരവും, രാഷ്ട്രീയ ആക്രമണങ്ങളും മൂലം ബംഗാളിലെ ജനജീവിതം ദുഷ്കരമാകുന്നു. രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ കൊൽക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതിനെ തുടര്‍ന്നു ചൊവ്വാഴ്ച മുതല്‍ ബംഗാളില്‍ സർക്കാർ…

കുന്നത്ത് നാട് ഭൂമി വിവാദം ; വി.എസ്സിന് “വെറുക്കപ്പെട്ടവർ” അധികാര കേന്ദ്രങ്ങളിൽ പിടി മുറുക്കുമ്പോൾ

എറണാകുളം : എറണാകുളം ജില്ലയിലെ കണ്ണായ സ്ഥലത്തുള്ള 18 ഏക്കർ നിലം സ്വകാര്യ കമ്പനി അനധികൃതമായി നികത്തിയതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള തർക്കം മുറുകുന്നു. താനറിയാതെ ഒരു ഫയലും നീങ്ങരുതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ റവന്യൂസെക്രട്ടറിക്ക് രേഖാമൂലം നിർദ്ദേശം നൽകി.…

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. 22 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് സാറ സാന്‍ഡേഴ്‌സ് ഒഴിയുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. സാറ സാന്‍ഡേഴ്സ് വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്…

കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നിരസിച്ച് നാടക പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് നിര്‍ണ്ണയം സുതാര്യമല്ലെന്ന് ആരോപിച്ച് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നാടക പ്രവര്‍ത്തകര്‍ നിരസിച്ചു. അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക മത്സരത്തില്‍ അവാര്‍ഡുകള്‍ നേടിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം നാടക സമിതികള്‍ക്കുള്ള അനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച…

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു

  ഒമാൻ: ഗള്‍ഫ് തീരത്ത് വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ വ്യാഴാഴ്ച സ്‌ഫോടനത്തില്‍ തകര്‍ന്നു. നോര്‍വേയില്‍ രജിസ്റ്റര്‍ ചെയ്ത ഫ്രണ്ട് ആള്‍ടയര്‍, പാനമയില്‍ രജിസ്റ്റര്‍ ചെയ്ത കൊകുക കറേജിയസ് എന്നീ ചരക്കുകപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. കപ്പലുകളിലുണ്ടായിരുന്ന 44…