Fri. Mar 29th, 2024

അച്ചായന്‍സിനു ശേഷം കണ്ണന്‍ താമരംകുളവും ജയറാമും വീണ്ടും ഒന്നിക്കുന്ന പട്ടാഭിരാമന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മിയ, പാര്‍വതി നമ്പ്യാർ, ഷംന കാസിം എന്നിവരാണ് നായികാ വേഷങ്ങളില്‍ എത്തുന്നത്. സെക്രട്ടേറിയേറ്റിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ജയറാം അഭിനയിക്കുന്നത്. അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്.

എബാം റിലീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ദിനേഷ് പള്ളത്ത് തിരക്കഥ ഒരുക്കിയ പട്ടാഭിരാമന് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയത്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍. ബൈജു, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, ഷീലു എബ്രഹാം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ജയറാമും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *