Fri. Sep 12th, 2025

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യു.എ.പി.എ. ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിനിടെ യു.എ.പി.എ. നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസ്സാക്കി. ആകെ എട്ടു പേരാണ് ബില്ലിന് എതിരായി വോട്ടു ചെയ്തത്. കോൺഗ്രസും സി.പി.എമ്മും അടക്കമുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബില്ലിനെതിരെ മുസ്ലിം ലീഗ് വോട്ടു ചെയ്തു. മുസ്‌ലീം ലീഗിന്റെ…

ഉത്തര കടലാസിൽ ഉത്തരമുണ്ടോ? ടൈഗർ ബിസ്കറ്റിൽ ടൈഗർ ഉണ്ടോ?

തിരുവനന്തപുരം: വിവാദ പരാമർശങ്ങളിലൂടെ ഇടതു മുന്നണിക്ക് വീണ്ടും ബാധ്യതയാകുകയാണ് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. യൂണിവേഴ്സ്റ്റിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയായ എസ്.എഫ്.ഐ. നേതാവ് വീട്ടിൽ പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷിച്ചതിനെ ന്യായീകരിച്ചാണ് വിജയരാഘവൻ പുതിയ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. ‘ഉത്തരവും മാർക്കുമില്ലാത്ത…

അമ്പൂരിയിൽ യുവതിയെ കൊന്ന കേസിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരം:   തിരുവനന്തപുരത്ത് അമ്പൂരിയിൽ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അഖിലും സഹോദരനും സുഹൃത്തുമാണ് പോലീസിന്റെ പിടിയിലായത്. പൂവാര്‍ സ്വദേശി രാഖി (30)യുടെ മൃതദേഹമാണ് അമ്പൂരി തട്ടാന്‍മുക്കില്‍ അഖിലിന്റെ, നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നു കണ്ടെത്തിയത്.…

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയ്ക്ക് ഒരു മാസത്തെ പരോൾ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു ജീവപര്യന്തം തടവുകാരെ നേരത്തെ മോചിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ സംബന്ധിച്ച് തമിഴ്‌നാട് ഗവർണറുടെ തീരുമാനം വരാനിരിക്കെ, അവരിൽ ഒരാളായ നളിനി ശ്രീഹരൻ ഒരു മാസം നീണ്ടുനിൽക്കുന്ന പരോളിൽ, ജയിലിൽ നിന്ന് വ്യാഴാഴ്ച പുറത്തിറങ്ങിയേക്കുമെന്ന് ഹിന്ദുസ്ഥാൻ…

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ കേസില്‍ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന പോലീസുകാരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്‌.ഐ. ആയിരുന്ന റോയ് പി. വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ്…

കുട്ടികൾക്കു വേണ്ടിയുള്ള യൂട്യൂബ് ചാനലിൽ വർണ്ണവിവേചനം കാണിക്കുന്ന കാർട്ടൂൺ വിവാദമായി മാറുന്നു

കുട്ടികൾക്കു വേണ്ടിയുള്ള ഒരു യൂട്യൂബ് ചാനലിലെ ഒരു വീഡിയോ വിവാദമായിരിക്കുകയാണ്. ആ വീഡിയോയിൽ ഒരു കാർട്ടൂൺ കഥാപാത്രം സൌന്ദര്യം നഷ്ടപ്പെട്ട് കറുത്തവളായി മാറുന്നതാണ് കാണിക്കുന്നത്. ജൂലൈ 17ന് റിലീസ് ചെയ്ത, 13 മിനുട്ടോളം നീണ്ടുനിൽക്കുന്ന, കുട്ടികൾക്കു വേണ്ടിയുള്ള വീഡിയോ, ദീന ആൻഡ്…

കോപ്പ അമേരിക്കയിലെ ആരോപണങ്ങള്‍; മെസ്സി​ക്ക് വി​ല​ക്ക്, പി​ഴ

ലുക്വെ (പരാഗ്വെ): ലിയോണൽ മെസ്സിക്ക് വൻ പിഴയും മത്സരവിലക്കും വിധിച്ചു സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍). കോപ്പ അമേരിക്കയിൽ ചിലിക്കെതിരായ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തനിക്ക് ചുവപ്പ് കാർഡ് നൽകിയതിൽ സംഘാടകർക്കും മത്സരത്തിലെ റഫറിയ്ക്കുമെതിരെ രംഗത്തുവന്നതാണു താരത്തിന് വിനയായത്. 2022ലെ…

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ ഒ​രു മാ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്ന യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്‍റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. എ​റ​ണാ​കു​ള​ത്ത് കോ​ൾ​സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യാ​യ രാ​ഖി​യെ ക​ഴി​ഞ്ഞ ജൂ​ൺ…

വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് തിങ്കളാഴ്ചയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. 218 -79 വോട്ട് നേടിയാണ് ബില്‍ പാസ്സായത്‌ .ബുധനാഴ്ച രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്‌. ് വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക്…

ഇത്തരം ന്യായാധിപന്മാരിൽ നിന്നാണോ നമ്മൾ നീതി പ്രതീക്ഷിക്കേണ്ടത്?

കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ചിദംബരേഷ് കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന തമിഴ് ബ്രാഹ്മണ സഭയുടെ ഗ്ലോബല്‍ മീറ്റിൽ നടത്തിയ ജാതി സംവരണ വിരുദ്ധ പ്രസംഗം വിവാദത്തിൽ. ഭരണഘടനാ പദവി വഹിക്കുന്ന ജസ്റ്റിസ് ആയ ഒരാൾ തന്നെ…