Wed. Sep 24th, 2025

യുഎന്നിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയിൽ കൊല്ലപ്പെട്ടു

ഗാസ: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഫയിൽ വെച്ച് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് നാഷൻസ് ഡിപാർട്ട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (യു എന്‍ ഡി എസ് എസ്) സ്റ്റാഫ്…

മുംബൈയിൽ പരസ്യ ബോർഡ് തകർന്നുവീണ് അപകടം; 14 മരണം, 74 പേർക്ക് പരിക്ക്

മുംബൈ: ശക്തമായ മഴയിലും പൊടിക്കാറ്റിലും പരസ്യ ബോർഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരണം 14 ആയി. സംഭവത്തിൽ 74 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഘാട്കൂപ്പറിലെ പാന്ത്നഗറിലുള്ള പെട്രോൾ പമ്പിലാണ് അപകടമുണ്ടായത്. നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപത്തായി സ്ഥാപിച്ച 100 അടിയിലേറെ…

കോഴിക്കോട് ആംബുലൻസ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് രോഗി വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ചൊവാഴ്ച്ച പുലർച്ചെ കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. മലബാര്‍…

ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തരകൊറിയ

രാജ്യത്ത് ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തര കൊറിയൻ സർക്കാർ. ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉൻ സർക്കാർ ലിപ്സ്റ്റിക്ക് നിരോധിച്ചിരിക്കുന്നത്. ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും കിം ജോങ് ഉൻ സർക്കാർ ചൂണ്ടിക്കാട്ടി. ചുവപ്പ് ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍…

വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂർ: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ കണ്ണൂർ പാനൂരിനടുത്ത് വള്ള്യായിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. കൂടാതെ പത്ത് വർഷം തടവും രണ്ട് ലക്ഷം പിഴയും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്…

അമിത് ഷായുടെ റാലിക്കിടെ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവം; കർശന നടപടി വേണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ന്യൂഡൽഹി: റായ്ബറേലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശനമായ നടപടി വേണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. മാധ്യമപ്രവർത്തകർ ജോലിക്കിടെ ശാരീരിക ആക്രമണങ്ങൾക്കും ഭീഷിണികൾക്കും ഇരകളാകുന്നത് വർദ്ധിച്ചുവരുന്നത് സങ്കടകരമാണെന്നും പ്രസ്…

മുസ്ലീം വോട്ടർമാരുടെ മുഖാവരണം മാറ്റി പരിശോധിച്ച് ബിജെപി സ്ഥാനാർത്ഥി

ഹൈദരാബാദ്: പോളിങ് ബൂത്തിൽ മുസ്ലീം വോട്ടർമാരുടെ മുഖാവരണം മാറ്റി പരിശോധിച്ച് ബിജെപി സ്ഥാനാർത്ഥി. ഹൈദരാബാദ് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലതയാണ് നിയമവിരുദ്ധ പ്രവർത്തനം ചെയ്തത്. പോളിങ് പുരോഗമിക്കവെ ബൂത്തിലെത്തിയ മാധവി ലത മുസ്ലീം വോട്ടർമാരുടെ മുഖാവരണം ഉയർത്തി പരിശോധന…

പൊന്നാനി ബോട്ട് അപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയിലെ ബോട്ടപകടത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസ്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ കസ്റ്റ‍ഡിയിലെടുക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പൊന്നാനിയിൽ നിന്ന് പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സാഗർ യുവരാജ് എന്ന കപ്പലാണ്…

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 87.98 % വിജയം

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം 0.65 വര്‍ദ്ധനവുണ്ടായി. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ വിജയം രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് 99.9 ശതമാനമാണ് വിജയം. ചെന്നൈയില്‍ 98.47 ശതമാനവും ബെംഗളൂരുവില്‍ 96.95 ശതമാനവുമാണ്…

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് മർദ്ദനം

കോഴിക്കോട്: ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് മർദ്ദനം. രാജസ്ഥാൻ സ്വദേശിയായ വിക്രം കുമാർ മീണക്കാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. ടിടിഇയെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ് സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം –…