Mon. Sep 9th, 2024

രാജ്യത്ത് ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തര കൊറിയൻ സർക്കാർ. ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉൻ സർക്കാർ ലിപ്സ്റ്റിക്ക് നിരോധിച്ചിരിക്കുന്നത്. ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും കിം ജോങ് ഉൻ സർക്കാർ ചൂണ്ടിക്കാട്ടി.

ചുവപ്പ് ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷകമായി കാണപ്പെടുന്നുവെന്നും ഇത് രാജ്യത്തിന്റെ ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും സർക്കാർ കരുതുന്നു. കൂടാതെ സ്ത്രീകള്‍ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും ഇവിടെ നിയമമുണ്ട്.

സ്ത്രീകളുടെ മേക്കപ്പ് പരിശോധിക്കാൻ സർക്കാർ നിരവധി ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നാണ് ടൈംസ് നൗവിൻ്റെ റിപ്പോർട്ട് ചെയ്യുന്നത്. അധികാരികള്‍ പതിവ് പരിശോധനകളും നടത്തുന്നുണ്ട്. നിയമങ്ങൾ പാലിക്കാതിരുന്നാൽ കഠിന ശിക്ഷകളും പിഴകളും ഉണ്ട്.

അതുപോലെ തന്നെ ഹെയർസ്റ്റൈലുകൾ തിരഞ്ഞെടുക്കുന്നതിനും വസ്ത്രങ്ങളിലും തിരഞ്ഞെടുക്കുന്നതിനും നിയമങ്ങളുണ്ട്. പുരുഷന്മാർക്ക് 10 ഉം സ്ത്രീകൾക്ക് 18 ഉം ഹെയർ സ്റ്റൈലുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. അതില്‍ ഏതെങ്കിലുമൊന്ന് മാത്രമേ തിരഞ്ഞെടുക്കാനാകൂ.

സ്‌കിന്നി ജീൻസ്‌ ഉപയോഗം മുതൽ ബോഡി പിയേർസിങ് വരെ ഉത്തര കൊറിയൻ സർക്കാർ നിരോധിച്ചിരിക്കുകയാണ്.