Tue. Sep 10th, 2024

കോഴിക്കോട്: ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് മർദ്ദനം. രാജസ്ഥാൻ സ്വദേശിയായ വിക്രം കുമാർ മീണക്കാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. ടിടിഇയെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ് സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് സംഭവം. കോഴിക്കോട് നിന്ന് ട്രെയിനില്‍ കയറിയ സ്റ്റാലിൻ അവിടം മുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് ടിടിഇ പറയുന്നത്.

ജനറല്‍ കോച്ചിലേക്ക് മാറാന്‍ ഇയാളോട് ആവശ്യപ്പെട്ടിട്ടും കേട്ടില്ലെന്നും തുടർന്ന് പ്രകോപിതനായ സ്റ്റാലിൻ ടിടിഇയുടെ മൂക്കിനിടിക്കുകയായിരുന്നു. പരിക്കേറ്റ ടിടിഇ ചികിത്സയിലാണ്.