Tue. Sep 10th, 2024

മലപ്പുറം: പൊന്നാനിയിലെ ബോട്ടപകടത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസ്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ കസ്റ്റ‍ഡിയിലെടുക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പൊന്നാനിയിൽ നിന്ന് പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സാഗർ യുവരാജ് എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചത്.

അപകടത്തെ തുടർന്ന് ആറ് തൊഴിലാളികൾ കടലിൽ പെട്ടുപോയിരുന്നു. ഇവരിൽ രണ്ട് പേർ മരണപ്പെടുകയും നാല് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹം കിട്ടിയത്.