Wed. Sep 24th, 2025

മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു; വേങ്ങൂരിൽ 200 പേർക്കും കളമശ്ശേരിയിൽ 28 പേർക്കും രോഗബാധ

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു. വേങ്ങൂരിൽ 200 പേർക്കും കളമശ്ശേരിയിൽ 28 പേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നാലെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വേങ്ങൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ നിലവിൽ ചികിത്സയിലാണ്. നാല് പേരുടെ…

സുനിൽ ഛേത്രി വിരമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂൺ ആറിന് കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് സുനിൽ ഛേത്രി പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരം തീരുമാനം അറിയിച്ചത്. 2005 ൽ…

വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കാനിരുന്ന ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക തള്ളി

വാരാണസി: ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ കോമഡി താരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക നിരസിച്ചു. നാമനിർദേശ പത്രിക തള്ളിയുടെ കാരണം വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് ശ്യാം രംഗീല ശ്രദ്ധ നേടിയിരുന്നു. മെയ് 14 നാണ് ശ്യാം രംഗീല പത്രിക…

ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് തിരഞ്ഞെടുപ്പിൽ മത്സരിക്കും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് മത്സരിക്കും. അമൃത്പാല്‍ സിംഗിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അമൃത്പാൽ സിംഗ് മത്സരിക്കുന്നത്. പഞ്ചാബിന്റെ അവകാശികൾ എന്ന‍ർത്ഥം വരുന്ന വാരിസ്…

സിഎഎ നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേർക്ക് പൗരത്വം

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കി കേന്ദ്രസർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം പൗരത്വം നൽകിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അജയ് കുമാര്‍ ബല്ലയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് അപേക്ഷകര്‍ക്ക് കൈമാറിയത്. അതേസമയം, പൗരത്വ നിമയനം ഈ വര്‍ഷം…

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ്. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്നാണ് വിവരം.…

രാജസ്ഥാൻ ഖനിയിലെ അപകടം; ഒരാൾ കൊല്ലപ്പെട്ടു, 14 പേരെ രക്ഷപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിലെ കോലിഹാൻ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിഫ്റ്റിൽ കുടുങ്ങിയ ബാക്കി 14 പേരെ രക്ഷപ്പെടുത്തിയാതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖനിയിൽ പരിശോധനയ്ക്ക് കൊൽക്കത്തയിൽ നിന്നെത്തിയ വിജിലൻസ് സംഘത്തിലെ ഉപേന്ദ്ര പാണ്ഡേ എന്ന മുതിർന്ന ഉദ്യോഗസ്ഥനാണ്…

മർദ്ദിക്കാൻ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനം; വനിത കമ്മീഷൻ

തിരുവനന്തപുരം: ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ മറുപടിയില്‍ നിന്ന്…

അറസ്റ്റും റിമാൻഡും നിയമവിരുദ്ധം; ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ചൈനീസ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീം കോടതി. പ്രബീർ പുരകായസ്തയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ്…

‘ബിജെപിക്ക് 400 സീറ്റ് കിട്ടിയാല്‍ ഗ്യാന്‍വാപിക്ക് പകരം ക്ഷേത്രം പണിയും’; അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ മഥുരയിലും വാരാണാസിയിൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഡല്‍ഹി ലക്ഷ്മി നഗറിലെ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ.…