Sat. Oct 12th, 2024

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു. വേങ്ങൂരിൽ 200 പേർക്കും കളമശ്ശേരിയിൽ 28 പേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.

വേങ്ങൂരിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നാലെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വേങ്ങൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ നിലവിൽ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

വഴിയോരങ്ങളിലെ കൂൾഡ്രിങ്‌സ് കടകളിൽ നിന്നാണോ രോഗം പടരുന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. അതിനാൽ ജ്യൂസ് കടകളിലേക്കുൾപ്പെടെ വരുന്ന ഐസ് ക്യൂബുകൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, മലപ്പുറത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.