Tue. Sep 23rd, 2025

അപകീർത്തിപ്പെടുത്തുന്ന വിവരണം; വിക്കിപീഡിയക്കെതിരെ രണ്ട് കോടിയുടെ മാനനഷ്ടക്കേസ് നൽകി എഎന്‍ഐ

ന്യൂഡൽഹി: അപകീർത്തിപ്പെടുത്തുന്ന വിവരണം നൽകിയെന്നാരോപിച്ച് വിക്കിപീഡിയക്കെതിരെ മാനനഷ്ടക്കേസ് നല്‍കി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. ഡൽഹി ഹൈക്കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തുടർന്ന് വിക്കിപീഡിയക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഹർജിയില്‍ ഓഗസ്റ്റ് 20ന് വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിക്കിപീഡിയയില്‍ നല്‍കിയ ഉള്ളടക്കം പിന്‍വലിക്കണമെന്നും നഷ്ടപരിഹാരമായി രണ്ട് കോടി…

ചരിത്രത്തിലാദ്യം; കഅ്ബയുടെ കിസ്വ മാറ്റുന്നതിൽ പങ്കാളികളായി സ്ത്രീകളും

മക്ക: ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ കഅ്ബയുടെ കിസ്വ മാറ്റി സ്ഥാപിക്കുന്നതിൽ സ്ത്രീകൾ പങ്കാളികളായി.കിസ്വ മാറ്റി സ്ഥാപിക്കുന്നതിൻ്റെ പ്രാഥമിക ചടങ്ങുകളിലാണ് സ്ത്രീകൾ പങ്കാളികളായത്.  ഗ്രാന്‍ഡ് മോസ്‌കിൻ്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറല്‍ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു വാര്‍ഷിക പാരമ്പര്യമനുസരിച്ച് വിശുദ്ധ കഅബയെ കിസ്വ…

ബീഹാറിൽ പാലം പരിപാലനത്തിന് പ്രത്യേക നയം നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

പാട്ന: ബീഹാറിൽ തുടർച്ചയായി പാലം തകർന്നുവീഴുന്നതിൽ നടപടിയുമായി സംസ്ഥാന സർക്കാർ. പാലങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനുമായി  പ്രത്യേക നയം കൊണ്ടുവരാനൊരുങ്ങുകയാണ് ബീഹാർ സർക്കാർ. ഇതോടെ പാലം പരിപാലന നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ബിഹാർ. കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം 12 പാലങ്ങളാണ് ബിഹാറിൽ…

ഹാഥ്റസ് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിച്ചു; ഭോലെ ബാബയുടെ പേരില്ല

ഹാഥ്റസ്: ഹാഥ്റസ് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 300 പേജുള്ള റിപ്പോർട്ടാണ് എസ്ഐടി സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ ആൾദൈവം ഭോലെ ബാബയുടെ പേര്  ഉൾപ്പെടുത്തിയിട്ടില്ല. അപകടത്തിന് കാരണം സത്സംഗ് സംഘാടകരുടെ വീഴ്ചയാണെന്നും അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ജനങ്ങളെ പരിപാടിയിൽ പങ്കെടുപ്പിച്ചുവെന്നും സംഘാടകർ സ്ഥലത്ത് മതിയായ…

മോദി – പുടിൻ കൂടിക്കാഴ്ച; റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം

മോസ്കോ: റഷ്യന്‍ സൈന്യത്തില്‍ അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം. തിങ്കളാഴ്ച പുടിനൊപ്പം മോദി അത്താഴ വിരുന്നില്‍ പങ്കെടുക്കവെ നടത്തിയ ചര്‍ച്ചക്കിടെയാണ് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ…

സർക്കാർ സ്ഥാപനങ്ങൾ പണമടക്കുന്നില്ല; കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2505 കോടി

തിരുവനന്തപുരം: ബില്ലടക്കൽ കേന്ദ്രീകൃതമാക്കിയിട്ടും വൈദ്യുത ബിൽ കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2505 കോടി. ബിൽ തുക കൃത്യമായി അടക്കാത്തതിനാൽ മാസന്തോറും 18.5 ശതമാനം കെഎസ്ഇബി പിഴയായി നൽകേണ്ടിവരുന്നു. സാമ്പത്തികപ്രതിസന്ധിയിൽ നിന്നും കെഎസ്ഇബിക്ക് കരകയറാനുള്ള മാർഗമെന്ന നിലയിലാണ് ബില്ലുകളെല്ലാം കേന്ദ്രീകൃതസംവിധാനത്തിലടയ്ക്കാനുള്ള സംവിധാനമൊരുക്കിയത്.…

എച്ച്ഐവി പ്രതിരോധ മരുന്ന് വിജയം

എച്ച്ഐവി പ്രതിരോധ മരുന്ന് വിജയമെന്ന് റിപ്പോർട്ട്. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു കു​ത്തി​വെ​പ്പി​ലൂ​ടെ എ​ച്ച്ഐവി അ​ണു​ബാ​ധ​യി​ല്‍നി​ന്ന് പൂ​ർ​ണ പ്ര​തി​​രോ​ധം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​രു​ന്ന് പ​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ഉഗാ​ണ്ട​യി​ലു​മാ​ണ് ലെ​നാ​ക​പ​വി​ര്‍ എ​ന്ന പു​തി​യ മ​രു​ന്നി​ന്റെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. എ​ച്ച്ഐവി അ​ണു​ബാ​ധ​ക്ക് സാ​ധ്യ​ത​യു​ള്ള​വ​ര്‍ക്ക് ന​ല്‍കു​ന്ന പ്രീ-​എ​ക്‌​സ്പോ​ഷ​ര്‍ പ്രൊ​ഫൈ​ലാ​ക്‌​സി​സ്…

വെള്ളക്കെട്ടിൽ മുങ്ങി മുംബൈ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈ : മുംബൈയിൽ കനത്ത മഴ തുടരുന്നു. ആറ് മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്റർ മഴയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ വിമാന സർവ്വീസുകളും നിർത്തിവെച്ചു.  മുംബൈ, പുനെ, താനെ, റായ്ഗഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.മുംബൈ,…

മോദിയുമായുള്ള ചങ്ങാത്തവും ഏഷ്യന്‍ രാജ്യങ്ങളിലെ അദാനിയുടെ വേരുറപ്പിക്കലും

  ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായിരുന്ന ഗൗതം അദാനി അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ മുന്‍കൈയെടുക്കുകയോ അവസരം നല്‍കുകയോ ചെയ്തു ഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ച 1830%…

Gang Leader Threatens Police Station Bombing if Followers Aren't Released

അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ബോംബ് വെക്കും; ഭീഷണിയുമായി ഗുണ്ടാ നേതാവ്

തൃശൂർ: തന്റെ അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്ന ഭീഷണിയുമായി ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചാണ് സാജന്റെ ഭീഷണി. സാജന്റെ പിറന്നാൾ ആഘോഷത്തിനായി ഇന്നലെ തൃശൂരിൽ ഒത്തുകൂടിയ 32 പേരെ ഈസ്റ്റ്…