Wed. Jul 16th, 2025

മുംബൈ : മുംബൈയിൽ കനത്ത മഴ തുടരുന്നു. ആറ് മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്റർ മഴയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ വിമാന സർവ്വീസുകളും നിർത്തിവെച്ചു. 

മുംബൈ, പുനെ, താനെ, റായ്ഗഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. താനെ, പാൽഘർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മഴ കനത്ത സാഹചര്യത്തിൽ മുംബൈയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

നഗരത്തിൽ പലയിടത്തും വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പല ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ഇന്നലെ റ​ദ്ദാ​ക്കി​യി​രു​ന്നു. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്.