Mon. Dec 2nd, 2024

എച്ച്ഐവി പ്രതിരോധ മരുന്ന് വിജയമെന്ന് റിപ്പോർട്ട്. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു കു​ത്തി​വെ​പ്പി​ലൂ​ടെ എ​ച്ച്ഐവി അ​ണു​ബാ​ധ​യി​ല്‍നി​ന്ന് പൂ​ർ​ണ പ്ര​തി​​രോ​ധം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​രു​ന്ന് പ​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ഉഗാ​ണ്ട​യി​ലു​മാ​ണ് ലെ​നാ​ക​പ​വി​ര്‍ എ​ന്ന പു​തി​യ മ​രു​ന്നി​ന്റെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

എ​ച്ച്ഐവി അ​ണു​ബാ​ധ​ക്ക് സാ​ധ്യ​ത​യു​ള്ള​വ​ര്‍ക്ക് ന​ല്‍കു​ന്ന പ്രീ-​എ​ക്‌​സ്പോ​ഷ​ര്‍ പ്രൊ​ഫൈ​ലാ​ക്‌​സി​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്നതാണ് പുതിയ മരുന്ന്. ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ യു​വ​തി​ക​ള്‍ക്ക് ഈ ​മ​രു​ന്നി​ലൂ​ടെ പൂ​ര്‍ണ​സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. എ​ച്ച്ഐവി ബാ​ധ വ​ള​രെ​യ​ധി​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ മ​രു​ന്ന് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഗി​ലി​യ​ഡ് സ​യ​ന്‍സ​സ് എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​ണ് ഗ​വേ​ഷ​ണ​ത്തി​നു​പി​ന്നി​ൽ. ലോ​ക​ത്ത് ഒ​രു​വ​ര്‍ഷം 13 ല​ക്ഷം പേ​ര്‍ക്കാ​ണ് എ​ച്ച്ഐ​വി അ​ണു​ബാ​ധ​യു​ണ്ടാ​വു​ന്ന​തെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്.