Sat. Oct 5th, 2024
Gang Leader Threatens Police Station Bombing if Followers Aren't Released

തൃശൂർ: തന്റെ അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്ന ഭീഷണിയുമായി ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചാണ് സാജന്റെ ഭീഷണി. സാജന്റെ പിറന്നാൾ ആഘോഷത്തിനായി ഇന്നലെ തൃശൂരിൽ ഒത്തുകൂടിയ 32 പേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആവേശം സിനിമാ മോഡലിലായിരുന്നു തേക്കിൻകാട് മൈതാനത്ത് സാജന്റെ ബർത്ത്ഡേയ് പാർട്ടി.

പിടിയിലായവരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ഇന്നലെ തന്നെ താക്കീത് നൽകിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീക്കാറ്റ് സാജന്റെ ഭീഷണി വിളിയെത്തിയത്. മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിലെ പ്രതിയാണ് പുത്തൂർ സ്വദേശി തീക്കാറ്റ് സാജൻ.