Sun. Sep 21st, 2025

‘ദുരഭിമാനക്കൊല കുറ്റമല്ല, മാതാപിതാക്കളുടെ കരുതൽ’; വിവാദ പ്രസ്താവനയുമായി നടനും സംവിധായകനുമായ രഞ്ജിത്ത്

സേലം: ദുരഭിമാനക്കൊല കുറ്റമല്ലെന്നും മക്കളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണെന്നുമുള്ള വിവാദ പ്രസ്താവന നടത്തി നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമായി കാണേണ്ടതില്ലെന്നും രഞ്ജിത്ത് പറഞ്ഞു.  ‘കവുണ്ടംപാളയം’ എന്ന പുതിയ ചിത്രത്തിൻ്റെ റിലീസിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രഞ്ജിത്തിൻ്റെ വിവാദ പരാമർശം. ദുരഭിമാനക്കൊലയെക്കുറിച്ചുളള ഒരു…

ഐടി, ടെലികോം, എഞ്ചിനീയറിങ് മേഖലകളില്‍ വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടന്‍

ലണ്ടൻ: രാജ്യത്ത് ഐടി, ടെലികോം, എഞ്ചിനീയറിങ് മേഖലകളില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടന്‍.  രാജ്യത്തേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഭാഗമായാണ് നടപടി. ഇന്ത്യയില്‍ നിന്ന് മാത്രം ആയിരക്കണക്കിന് ഐടി, എഞ്ചിനീയറിങ് പ്രൊഫഷണലുകള്‍ ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനായി എത്തുന്നുണ്ടെന്നാണ്…

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാർ ലോഗോ നിർബന്ധമെന്ന് കേന്ദ്രം 

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ലോഗോ ഉറപ്പായും  പതിപ്പിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ഭവന നിർമാണ നഗരകാര്യ സഹമന്ത്രി തോഖൻ സാഹു ആണ് നിർദേശം രാജ്യസഭയിൽ അറിയിച്ചത്. ജെബി മേത്തർ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് തോഖൻ…

Adivasi kerala laptop protest

കോവിഡ് കാലത്ത് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭിച്ചോ?; ഇല്ല, തിരച്ചുവാങ്ങി

450 കോടി ഇ-ഗ്രാന്‍ഡ് ആയി കൊടുത്തു എന്ന് സര്‍ക്കാര്‍ പറയുന്നു. അത് ഏതു വഴിക്കാണ് പോയത് എന്ന് ആര്‍ക്കും അറിയില്ല. എന്നിട്ടാണ് 45000 ലാപ്‌ടോപ് കൊടുത്തു എന്ന് പറയുന്നത് രളത്തിലെ വിദ്യാഭ്യാസ സമൂഹം ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമുഖീകരിക്കുന്ന വംശീയതയും അനീതിയും…

സൂചിപ്പാറയിലെ മൃതദേഹങ്ങൾ എയര്‍ലിഫ്റ്റ് ചെയ്തു

കല്‍പ്പറ്റ: സൂചിപ്പാറ – കാന്തന്‍പാറ ഭാഗത്ത് നിന്ന് ഇന്നലെ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച മൃതദേഹങ്ങള്‍ മേപ്പാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.  പിപിഇ കിറ്റ് ഇല്ലാത്തതിനാല്‍ ഇന്നലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 12 ദിവസമായ മൃതദേഹങ്ങള്‍ അഴുകിയ…

‘ഗുഡ്മോണിംഗ് ഇല്ല’; ഹരിയാനയിലെ സ്കൂളുകളിൽ ഇനി മുതൽ ‘ജയ് ഹിന്ദ്’

ഛത്തീസ്ഗഡ്: ഹരിയാനയിലെ സ്കൂളുകളിൽ ഇനി മുതൽ ഗുഡ്മോണിംഗിന് പകരം ജയ് ഹിന്ദ് പറയാൻ നിർദേശം.  ഹരിയാന സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് പുതിയ തീരുമാനം മുന്നോട്ട് വെച്ചത്. സ്വാതന്ത്ര്യ ദിനം മുതല്‍ തീരുമാനം നടപ്പിലാക്കണമെന്നും നിർദേശിച്ചു. വിദ്യാർത്ഥികളിൽ രാജ്യസ്‌നേഹവും ദേശീയ ബോധവും വളര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള…

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; മോഹൻലാലിനെതിരെ സൈന്യത്തിന് പരാതി നൽകുമെന്ന് ‘ചെകുത്താൻ’ യൂട്യൂബർ

പത്തനംതിട്ട: മോഹൻലാലിനെക്കുറിച്ച് പറഞ്ഞതിൽ തെറ്റില്ലെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി യൂട്യൂബർ അജു അലക്സ്. നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് അജു അലക്സിന്‍റെ പ്രതികരണം. തൻ്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ ഇനിയും ചെകുത്താൻ എന്ന പേജ് ഉപയോഗിക്കുമെന്നും കേരളത്തില്‍ ഒരുപാട്…

‘ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം ഉടൻ പുറത്തുവരും’; വീണ്ടും ഹിൻഡൻബർ​ഗ്

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചുള്ള വലിയ വിവരം ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർ​ഗ് റിസർച്ച്. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് വിവരം പങ്കുവച്ചത്. ‘വലിയ വിവരം ഉടൻ വരുന്നുണ്ട് ഇന്ത്യ’ എന്നായിരുന്നു കുറിപ്പ്. നേരത്തെ ഹിൻഡൻബർ​ഗ് അദാനിയെക്കുറിച്ച് പുറത്തുവിട്ട റിപ്പോർട്ട് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി…

പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും 

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന മേഖലകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.  ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…

ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പതിനായിരം രൂപവീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും ഈ അടിയന്തര ധനസഹായം ലഭിക്കും. കൂടാതെ ക്യാമ്പുകളിൽ കഴിയുന്നവർക്ക്…