Sat. Sep 14th, 2024

കല്‍പ്പറ്റ: സൂചിപ്പാറ – കാന്തന്‍പാറ ഭാഗത്ത് നിന്ന് ഇന്നലെ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച മൃതദേഹങ്ങള്‍ മേപ്പാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. 

പിപിഇ കിറ്റ് ഇല്ലാത്തതിനാല്‍ ഇന്നലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 12 ദിവസമായ മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളില്‍ കഴിയുന്നവരും ഇന്നലെ തിരച്ചിലിനായി എത്തിയിരുന്നു.

മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗവുമാണ് ഇന്നലെ കണ്ടെത്തിയത്. അതേസമയം, ഇന്നലെ മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നത് അനാസ്ഥയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആരോപിച്ചു.