Wed. Nov 6th, 2024

ഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാംലീല മൈദാനത്ത് കർഷകർ കിസാൻ മസ്‌ദൂർ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് കർഷകരുടെ പ്രതിഷേധം.

2020 – 21ൽ ഡൽഹിയുടെ അതിർത്തിയിൽ കര്‍ഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച കിസാൻ മസ്ദൂർ മഹാപഞ്ചായത്തിൽ പ്രമേയം പാസാക്കുമെന്ന് അറിയിച്ചു.

രാംലീല മൈതാനത്തേക്ക് 5000 ത്തിലധികം ആളുകൾ ഒത്തുചേരരുത്, ട്രാക്ടറുകളും ട്രോളികളും പാടില്ല, മാർച്ച് പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഡൽഹി പോലീസ് കർഷകർക്ക് പരിപാടി നടത്താൻ അനുമതി നൽകിയത്. കര്‍ഷകരുടെ പ്രതിഷേധമുള്ളതിനാല്‍ സെൻട്രൽ ഡൽഹിയിലേക്കുള്ള റോഡുകൾ ഒഴിവാക്കാൻ പോലീസ് യാത്രക്കാർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

അതേസമയം, രണ്ടാംഘട്ട കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുമ്പോഴും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ല. പലതവണയായി കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഒന്നാം കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട സമരം ആരംഭിച്ചത്.