ബ്രഹ്‌മപുരത്ത് ബയോമൈനിങ്ങുമായി ബന്ധപ്പെട്ട് സോണ്‍ട ഇന്‍ഫ്രാ ടെക്കുമായുള്ള എല്ലാ കരാറും റദ്ദാക്കി കൊച്ചി കോര്‍പ്പറേഷന്‍. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുമെന്നും കൊച്ചി കോർപ്പറേഷൻ തീരുമാനം. ജൂൺ ഒന്ന് മുതൽ പുതിയ കമ്പനിക്കാണ് കരാർ. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കരാര്‍ റദ്ധാക്കിയത്. ബയോമൈനിങ് മുതലുള്ള എല്ലാ കാര്യങ്ങളും കമ്പനിയെ കോർപ്പറേഷൻ അറിയിച്ചതായും എന്നാൽ കമ്പനിയുടെ ഭാഗത്തു നിന്ന് വേണ്ട പ്രതികരണം ലഭിച്ചില്ല എന്നും മേയർ പറഞ്ഞു. ഒടുവിൽ കമ്പനി നൽകിയ വിശദീകരണം കൗൺസിലിൽ ആർക്കും സ്വീകാര്യമാകാത്തതിനാൽ കരാറുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായും കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചു.