Tue. Sep 17th, 2024
brijbhushan

ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ തെളിവില്ലെന്ന് ഡൽഹി പോലീസ്. ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും പരാമർശം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 7 താരങ്ങള്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്നു കാട്ടിയാണു ഏപ്രില്‍ 23 മുതൽ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ശക്തമായതിനെതുടർന്ന് മെഡലുകൾ ഗംഗയിൽ ഒഴുക്കാൻവരെ താരങ്ങൾ മുന്നോട്ടു വന്നതാണ്. ഈ അവസരത്തിലാണ് സംഭവത്തിൽ തെളിവില്ലെന്ന് പറഞ്ഞ് ഡല്‍ഹി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.