Mon. Dec 23rd, 2024

‘കിര്‍ക്കന്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സലിംകുമാര്‍, ജോണി ആന്റണി, കനി കുസൃതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നാല് ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്. നവാഗതനായ ജോഷ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്ത്, വിജയരാഘവന്‍, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. ഒരു മലയോര ഗ്രാമത്തില്‍ നടക്കുന്ന പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കല്‍ പോലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ് കഥാപാശ്ചാത്തലം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രമെത്തുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം