Fri. Dec 13th, 2024

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ സിപിഐഎമ്മിന്റെ പിന്തുണ തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിന്റെ ഭാഗമായി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തും. ഓര്‍ഡിനന്‍സ് ബില്ലായി പാര്‍ലമെന്റില്‍ എത്തുന്ന ഘട്ടത്തില്‍ രാഷ്ട്രീയമായി ഇതിനെ പരാജയപ്പെടുത്തുന്നതിനുള്ള നീക്കമാണ് ആംആദ്മി പാര്‍ട്ടി നടത്തുന്നത്. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണ്. അതുകൊണ്ടു തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നാല്‍ ബില്ലിനെ പരാജയപ്പെടുത്താം എന്ന കണക്കുകൂട്ടലിലാണ് അരവിന്ദ് കെജ്രിവാള്‍. ഇതോ തുടര്‍ന്നാണ് പിന്തുണ തേടി വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി അരവിന്ദ് കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം