Wed. Dec 18th, 2024

മഹാരാഷ്ട്രയുടെ ക്ലീൻ മൗത്ത് മിഷൻ അംബസിഡറായി ഇന്ത്യൻ ക്രിക്കറ്റ് തരാം സച്ചിൻ തെണ്ടുൽക്കർ. ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ധാരണാപത്രം മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സച്ചിനുമായി ചേർന്ന് ഒപ്പിടും. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. ദന്തശുചിത്വം ഉറപ്പാക്കുക വഴി ദന്തരോഗങ്ങളില്‍ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.