Wed. Sep 10th, 2025 12:23:49 AM

കാസര്‍ഗോഡ്: കാസര്‍ഗോഡ് കെട്ടുംകല്ലില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ കാറിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 2150 ഡിറ്റനേറ്ററുകളും 13 ബോക്‌സ് ജലാറ്റിന്‍ സ്റ്റിക്കും 600 ഓര്‍ഡിനറി ഡീറ്റെനേറ്റര്‍സുമാണ് പിടികൂടിയത്. ലഹരി കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കര്‍ണാടകയിലുള്ള ക്വാറികളിലേക്കുള്ളതാണ് സ്‌ഫോടകവസ്തുക്കളെന്നാണ് മുസ്തഫ പറഞ്ഞത്. എന്നാല്‍ കാസര്‍ഗോട്ടെ അനധികൃത ക്വാറികളിലേക്കാണ് സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം