Tue. May 7th, 2024

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. സിബിഐ രജിസ്റ്റര്‍ ചെയ്ത 2021-22ലെ എക്സൈസ് നയം നടപ്പാക്കിയതില്‍ അഴിമതി നടന്നുവെന്ന കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി. 18 വകുപ്പുകളുള്ള ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നതിനാലും സാക്ഷികള്‍ കൂടുതലും പൊതുപ്രവര്‍ത്തകരായതിനാലും സിസോദിയ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. മാര്‍ച്ച് 31-ന് ഡല്‍ഹിയിലെ വിചാരണ കോടതി സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം