Mon. Dec 23rd, 2024

തിരുവനന്തപുരം: 2023-ല്‍ ആകെ വിരമിക്കാനുള്ള 21,537 ജീവനക്കാരില്‍ പകുതിയോളം പേര്‍ മെയ് 31 ഓടെ സേവനം പൂര്‍ത്തിയാക്കും. ഇത്രത്തോളം ജീവനക്കാര്‍ ഒരുമിച്ച് വിരമിക്കുന്നത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ഇത്രയും പേര്‍ ഒരുമിച്ച് വിരമിക്കുമ്പോള്‍ വിരമിക്കല്‍ ആനുകൂല്യമായി 1500 കോടിയോളം രൂപ സര്‍ക്കാരിന് ചിലവഴിക്കേണ്ടി വരും. ഈ പ്രതിസന്ധിയെ തുടര്‍ന്ന് അടുത്തമാസം പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപയെങ്കിലും കടമെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കൂടാതെ 25 ലക്ഷം രൂപയ്ക്കുമേലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതിയും നിര്‍ബന്ധമാക്കി. തസ്തികയനുസരിച്ച് 15 മുതല്‍ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തര്‍ക്കും വിരമിക്കല്‍ ആനൂകൂല്യമായി നല്‍കേണ്ടി വരിക. പിഎഫ്, ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നവ.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം