കമ്പം: കമ്പം ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം നീളുന്നു. ആന കൂടുതല്‍ ഉള്‍വനത്തിലേക്ക് നീങ്ങുന്നതായാണ് റേഡിയോ കോളറില്‍ നിന്ന് ലഭിക്കുന്ന വിവരം. വനത്തിനു പുറത്തിറങ്ങിയാല്‍ മാത്രം വെടിവെക്കാമെന്നാണ് വനംവകുപ്പിന്റെ തീരുമാനം. മയക്കുവെടി വെയ്ക്കുന്നതിന്റെ ഭാഗമായി ദൗത്യസംഘവും കുങ്കിയാനകളും മേഖലയില്‍ തുടരുകയാണ്. മൂന്ന് കുങ്കിയാനകളും 150ഓളം പേരടങ്ങിയ ദൗത്യസംഘവുമാണ് മേഖലയില്‍ ക്യാമ്പ് ചെയ്യുന്നത്. കമ്പം മേഖലയില്‍ ഇന്ന് വരെ നിരോധനാജ്ഞ നിലവിലുണ്ട്.