Mon. Apr 7th, 2025 10:38:57 PM
sivankutty

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്യും. തിരുവനന്തപുരം മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍ രാവിലെ 10 മണിക്കാണ് ഉദഘാടന ചടങ്ങ്. പ്രവേശനോത്സവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവേശനോത്സവ ഗാനവും അദ്ദേഹം പ്രകാശനം ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ബോധവത്ക്കരണ ക്യാപയിനടക്കമുള്ള പദ്ധതികളും തയ്യാറായി എന്നും അറിയിച്ചു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.