Thu. Dec 19th, 2024

മലപ്പുറം: റസാഖിന്റെ ആത്മഹത്യയെ തുടര്‍ന്ന് പുളിക്കല്‍ പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്ലാന്റിനെതിരെ നിരന്തരം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു റസാഖ് പഴമ്പറോട്ട് പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്തത്. സംഘര്‍ഷം മുന്നില്‍ കണ്ട് പ്ലാന്റ് തല്‍കാലം അടക്കാന്‍ പോലീസ് നിര്‍ദേശിച്ചു. റസാഖ് ആത്മഹത്യ ചെയ്തതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഇന്ന് പൊലീസിനെ സമീപിക്കും. പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളില്‍ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകള്‍ക്കും റസാഖ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് പരാതിയും രേഖകളും കഴുത്തില്‍ കെട്ടിതൂക്കി പഞ്ചായത്ത് ഓഫീസില്‍ റസാഖ് ആത്മഹത്യ ചെയ്തത്. മരണത്തിലെക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് ടി വി ഇബ്രാഹീം എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം