Mon. Dec 23rd, 2024

ഭോപ്പാല്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ 230 നിയമസഭാ മണ്ഡലങ്ങളില്‍ 150 ലും കോണ്‍ഗ്രസ് വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കായി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് ഒരോന്നായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലര മാസം കഴിഞ്ഞാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം