ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും സച്ചിന്‍ പൈലറ്റിനും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം. അതിനായി ഇരു നേതാക്കളെയും ഇന്ന് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. അശോക് ഗെഹ്ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും പ്രത്യേകം കണ്ട് സംസാരിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഗെഹ്ലോട്ട് ഇന്ന് ഡല്‍ഹിക്ക് പോകുമെന്നും ഖാര്‍ഗെയെ കാണുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇരുവരുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എസ് എസ് രണ്‍ധാവയും പങ്കെടുക്കും. തന്റെ ആവശ്യങ്ങള്‍ ഈ മാസം അവസാനമാകുമ്പോഴേക്കും അഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങള്‍ നടത്തുമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ഭീഷണി. വസുന്ധര രാജെയുടെ കാലത്തെ അഴിമതി അന്വേഷിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ പ്രധാന ആവശ്യം.