Wed. Jan 22nd, 2025

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങളുടെ വാഹനം തടഞ്ഞ് പോലീസ്. ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാന്‍ പോലീസ് അനുവദിച്ചില്ല. താരങ്ങളുടെ വാഹനം ജന്തര്‍മന്തറിലേക്ക് തിരിയാന്‍ പൊലീസ് അനുവദിച്ചില്ല. കേസെടുത്തത് കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും ജന്തര്‍ മന്തറിലെത്തി സമരം തുടരുമെന്നുമായിരുന്നു സാക്ഷി മാലിക് നേരത്തെ വ്യക്തമാക്കിയത്. ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. കലാപശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജരംഗ് പുനിയ, വിനേഷ് ഫൊഗട്ട് എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രിജ് ഭൂഷണെതിരെ കേസെടുക്കാന്‍ ഏഴു ദിവസത്തെ സമയം വേണ്ടി വന്ന ഡല്‍ഹി പൊലീസ് തങ്ങള്‍ക്കെതിരെ മണിക്കൂറുകള്‍ കൊണ്ടാണ് കേസെടുത്തതെന്ന് ബജരംഗ് പുനിയ ആരോപിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം