Mon. Dec 23rd, 2024

ഡല്‍ഹി: സാധാരണ പാസ്‌പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിനായി തിരിക്കും. വൈകിട്ടോടെ് യാത്ര തിരിക്കും. അമേരിക്കയില്‍ സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായുള്ള സംവാദം അടക്കം വിവിധ പരിപാടികളുടെ ഭാഗമായാണ് രാഹുലിന്റെ വിദേശ യാത്ര. എംപി സ്ഥാനത്തുനിന്ന് അയോഗ്യനായശേഷം നയതന്ത്ര പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച രാഹുല്‍ സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസുള്ളതിനാല്‍ ഇതിന് വിചാരണക്കോടതി എതിര്‍പ്പില്ലാ രേഖ നല്‍കണമായിരുന്നു. ഇതിന് കോടതിയെ സമീപിച്ചപ്പോള്‍ ഹര്‍ജിക്കാരനായ സുബ്രഹ്‌മണ്യം സ്വാമി എതിര്‍ത്തെങ്കിലും കോടതി മൂന്നു വര്‍ഷത്തേക്ക് അനുമതി നല്‍കി. ഞായറാഴ്ച ഉച്ചയോടെയാണ് പാസ്‌പോര്‍ട്ട്  ലഭിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം