Mon. Dec 23rd, 2024

ഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എല്‍വി-എഫ്12 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപിച്ചത്. 19 മിനിറ്റ് നീണ്ട സഞ്ചാരത്തിനൊടുവില്‍ ഉപഗ്രഹത്തെ ജിയോസിംക്രണൈസ് ട്രാന്‍സ്ഫര്‍ ഭ്രമണപഥത്തിലേക്ക് റോക്കറ്റ് എത്തിച്ചു. നിശ്ചയിച്ച ജിയോസിംക്രണൈസ് ഭ്രമണപഥത്തിലേക്ക് എന്‍വിഎസ്-01നെ ഘട്ടംഘട്ടമായി മാറ്റും. ജിഎസ്എല്‍വിയുടെ പതിനഞ്ചാമത്തെ ദൗത്യമാണിത്. ഇന്ത്യന്‍ ബഹിരാകാശ രംഗത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ് നാവിക്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം