Thu. Dec 19th, 2024
2000 rupees

തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപ നോട്ടുകൾ മാറാൻ അനുവദിക്കണമെന്ന ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി. അശ്വിനി കുമാർ ഉപാധ്യായുടെ ഹർജി ചീഫ് ജസ്റ്റിസ് കരൺ ശർമയും ജസ്റ്റിസ് സുബ്രഹ്‌മണ്യവും ചേർന്ന ബെഞ്ചാണ് തള്ളിയത്‌. നോട്ടുകൾ കൈമാറ്റം ചെയ്യാൻ തിരിച്ചറിയൽ രേഖ നിർബന്ധമാണെന്ന് റിസർവ് ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വിജ്ഞാപനം ഇറക്കിയിരുന്നു. കയ്യിലുള്ള നോട്ടുകൾ മാറ്റാൻ സെപ്റ്റംബർ 30 വരെ സമയം നൽകണമെന്ന് ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.