Sat. Apr 20th, 2024
transgenders

വാഷിങ്ടണ്‍: പ്രായപൂർത്തിയാകാത്ത ട്രാൻസ്ജെൻഡറുകൾക്ക് ഇനി ചികിത്സയില്ലെന്ന് വാഷിങ്ടണ്‍ സംസ്ഥാനങ്ങളായ ടെക്സാസും ഫ്ലോറിഡയും. 18 വയസ്സിന് താഴെയുള്ളവർക്ക് ഇനി മുതൽ ഹോർമോൺ ചികിത്സയോ ലിംഗമാറ്റ ശാസ്ത്രക്രിയകളോ ചെയ്യാൻ സാധിക്കില്ല. ഇത് സംബന്ധിച്ച നിയമം സെപ്റ്റംബർ 1 ന് പ്രാബല്യത്തിൽ വരും. നിലവിൽ മരുന്ന് കഴിക്കുന്നവർ അത് പൂത്തിയാക്കിയതിന് ശേഷം ചികിത്സ അവസാനിപ്പിക്കണമെന്നും നിയമത്തിൽ പറയുന്നു. ടെക്സാസും ഫ്ലോറിഡയും ജനസംഖ്യയിൽ ഉയർന്ന സ്ഥാനത്തുള്ള സംസ്ഥാനങ്ങളാണ്. ഇവിടെ മൗലിക അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണ് സംഭവിക്കുന്നതെന്ന് ഡെമോക്രറ്റുകൾ വിമർശിച്ചു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.