Mon. Dec 23rd, 2024

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജനങ്ങള്‍ ഒന്നിച്ചാല്‍ ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഹിന്ദു രാഷ്ട്രമായി മാറ്റാനാകുമെന്ന് ബാഗേശ്വര്‍ ധാം തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. സൂറത്തില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ധീരേന്ദ്ര ഇക്കാര്യം പറഞ്ഞത്. ഇത്തരത്തില്‍ നിരവധി തവണ ധീരേന്ദ്ര ഹിന്ദു രാഷ്ട്രത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യ ഇതിനോടകം ഹിന്ദു രാഷ്ട്രമായെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ധീരേന്ദ്ര ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ പേരില്‍ ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ധീരേന്ദ്ര പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്ന് വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആളാണ് ശാസ്ത്രി. ധീരേന്ദ്ര ശാസ്ത്രിയുടെ സമീപകാല പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായത് കണക്കിലെടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം